ഭോപ്പാല്‍: വിദ്യാര്‍ത്ഥികളില്‍ രാജ്യസ്നേഹം വളര്‍ത്താന്‍ പുതിയ പദ്ധതിയുമായി മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിജയ് ഷാ. ക്ലാസ് റൂമുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ ഇനി മുതല്‍ ജയ്ഹിന്ദ് പറഞ്ഞ് കുട്ടികള്‍ അദ്ധ്യാപകനെ അഭിവാദ്യം ചെയ്യുകയും എസ് സര്‍, എസ് മേഡം തുടങ്ങിയ അഭിവാദ്യ രീതികള്‍ പുര്‍ണ്ണമായി ഉപേക്ഷിക്കുകയും ചെയ്യാനാണ് മന്ത്രിയുടെ നിര്‍ദ്ദേശം.

മധ്യപ്രദേശിലെ സത്ജം പട്ടണത്തിലെ സ്കുളുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി പ്രാബല്ല്യത്തില്‍ വരുന്നത്. മുഖ്യമന്ത്രിയുടെ അനുവാദത്തോടെ മറ്റ് സ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് വിദ്യാഭ്യാസ മന്ത്രി.