ഗുരുതരമായി പരിക്കേറ്റ വിനോദ് അടുത്തുള്ള ആശുപത്രിയില്‍ എത്തി. മകന്‍ ആക്രമിച്ച വിവരം സഹോദരിയെ വിളിച്ച് അറിയിക്കുകയും ചെയ്തു.

ദില്ലി: കുടുംബ പ്രശ്നത്തെ തുടര്‍ന്ന് മകന്‍ അച്ഛനെ കൊലപ്പെടുത്തി. ദില്ലിയിലെ പഹര്‍ഗഞ്ചിലാണ് ദാരുണമായ സംഭവം ഉണ്ടായത്. വിനോദ് എന്ന 45 കാരനെയാണ് മകന്‍ ഭാനു പ്രതാപ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഇവരുടെ താമസ സ്ഥലത്തിന് അടുത്തുള്ള ഒരു പാര്‍ക്കില്‍ വെച്ചായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. അച്ഛനെ പാര്‍ക്കിലേക്ക് വിളിച്ച് വരുത്തിയതിന് ശേഷം ഭാനു കല്ലുകൊണ്ട് പലതവണ തലയ്ക്കും നെഞ്ചിലും ഇടിച്ചതായാണ് ദൃക്സാക്ഷികൾ പറയുന്നത്.

ഗുരുതരമായി പരിക്കേറ്റ വിനോദ് അടുത്തുള്ള ആശുപത്രിയില്‍ എത്തി. മകന്‍ ആക്രമിച്ച വിവരം സഹോദരിയെ വിളിച്ച് അറിയിക്കുകയും ചെയ്തു. എന്നാല്‍ ചികിത്സ ലഭിച്ചെങ്കിലും വിനോദിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് ഭാനു പ്രതാപിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തു. പെട്ടന്നുണ്ടായ കുടുംബ പ്രശ്നവും വാക്കുതര്‍ക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.