അടിത്തട്ടിലെ പാറക്കൂട്ടത്തിൽ ഇടിച്ച് 12 കാരിയുടെ ഇരുകാലുകളും ഒടിയുകയും കാൽക്കുഴകൾ പൊട്ടിയ നിലയിലാണ് 12കാരിയെ കടലിൽ നിന്ന് രക്ഷിച്ചത്
സിഡ്നി: ക്ലിഫ് ജംപിംഗ് നടത്തി പുതുവർഷാഘോഷം അവസാനിച്ചത് ആശുപത്രിക്കിടക്കയിൽ. ഓസ്ട്രേലിയയിലെ വിക്ടോറിയിലെ 12 വയസുകാരിക്കാണ് പുതുവർഷാഘോഷം തീരാ ദുരിതത്തിന് കാണമായത്. കായിക താരവും പ്രൊഫഷണൽ ഡൈവറുമായ 12 സാറ ജാക്കയ്ക്കാണ് 2024 ന്റെ ആരംഭം ആശുപത്രി കിടക്കയിൽ നിന്ന് തുടങ്ങേണ്ടി വന്നത്. മാർത്താ മൌണ്ടിൽ അവധി ആഘോഷത്തിനിടെയാണ് സാറ കടലിലേക്ക് ക്ലിഫ് ജംപിംഗ് നടത്തിയത്.
കടലിന്റെ അടിത്തട്ടത്തിൽ ഇടിച്ച് 12 കാരിയുടെ ഇരുകാലുകളും കാൽക്കുഴയിലും പൊട്ടലുമായാണ് 12കാരിയെ കടലിൽ നിന്ന് രക്ഷിച്ചത്. കാലുകൾ ഉണ്ടെന്ന് അനുഭവപ്പെടുന്നില്ലെന്നാണ് 12കാരി ആശുപത്രിയിൽ പ്രതികരിക്കുന്നത്. കുടുംബത്തിനൊപ്പമായിരുന്നു സാറ അവധി ആഘോഷത്തിനെത്തിയത്. കടലിലേക്ക് തള്ളി നിക്കുന്ന പാറയിൽ നിന്ന് കടലിലേക്ക് ചാടിയ മകൾ നിലവിളിക്കുന്നത് കേട്ട് പിതാവാണ് മകളെ കടലിൽ നിന്ന് രക്ഷപ്പെടുത്തിയത്. സംസ്ഥാന ജിംനാസ്റ്റിക്സ് ടീമിലെ അംഗമാണ് സാറ. എന്നാൽ ക്ലിഫ് ജംപിംഗിന് പിന്നാലെ പരസഹായമില്ലാതെ നിൽക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് 12കാരിക്കുള്ളത്.
കഴിഞ്ഞ മൂന്ന് ആഴ്ചകൾക്കുള്ളിൽ 7ൽ അധികം ആളുകൾക്കാണ് സമാനരീതിയിലുള്ള അപകടം സംഭവിക്കുന്നത്. അപകടങ്ങൾ പതിവായതോടെ ക്ലിഫിൽ മുന്നറിയിപ്പ് നിർദ്ദേശങ്ങൾ ഒരുക്കാനും ക്ലിഫ് ജംപിംഗ് നിരുത്സാഹപ്പെടുത്താനുമുള്ള നീക്കത്തിലാണ് പൊലീസുള്ളത്. കഴിഞ്ഞ ആഴ്ച 2കാരനായ യുവാവിനെ ഇത്തരത്തിൽ അപകടം സംഭവിച്ചിരുന്നു. ഈ മേഖലയിലെ സാഹസിക സ്പോർട്സ് ഇനങ്ങൾ കുറയ്ക്കാനുള്ള നീക്കത്തിലാണ് പ്രാദേശിക ഭരണകൂടമുള്ളത്. പില്ലർ ഓഫ് മൌണ്ട് മാർത്ത എന്ന ഭാഗത്ത് ക്ലിഫ് ജംപിംഗ് നടത്താനായി നിരവധിയാളുകളാണ് ദിവസേനയെത്തുന്നത്. 548 അടി ഉയരമാണ് ഈ ചെറുകുന്നിനുള്ളത്. 1.5 മീറ്റർ മുതൽ 5 മീറ്റർ വരെ ഉയരമുള്ളതാണ് ഈ കുന്നിലെ ക്ലിഫുകൾ.
