കൊളംബോ: ശ്രീലങ്കയില്‍ കഴിഞ്ഞ ദിവസം നടന്ന സ്ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരില്‍ രണ്ട് ജെഡിഎസ് പ്രവര്‍ത്തകരും. ബംഗളൂരിനടുത്തെ നെലമംഗലയില്‍നിന്നുള്ള ജെഡിഎസ് നേതാക്കളായ കെജി ഹനുമന്ദരായപ്പ, എം രംഗപ്പ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരൊടൊപ്പമുണ്ടായിരുന്ന മറ്റ് അഞ്ച് പേരെ കാണാനില്ല. ഇക്കാര്യം കര്‍ണാടക മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസാമി സ്ഥിരീകരിച്ചു. ഇവര്‍ ശ്രീലങ്കയില്‍ വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു.  

ഈസ്റ്റര്‍ ദിനത്തിലാണ് ശ്രീലങ്കയിലെ വിവധ ക്രിസ്ത്യന്‍ ആരാധനായലങ്ങളില്‍ ബോംബ് സ്ഫോടനം നടന്നത്. 210ലേറെ പേര്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മലയാളി വനിതയടക്കം അഞ്ച് ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സൂചനയുണ്ട്.