മോഗാഡിഷു: സൊമാലിയയിൽ ഹോട്ടലിലുണ്ടായ ചാവേറാക്രമണത്തിൽ മാധ്യമപ്രവർത്തകനുൾപ്പെടെ 26 പേര്‍ കൊല്ലപ്പെട്ടു. 50 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. നാല് ചാവേറുകളും മരിച്ചു. തെക്കൻ സൊമാലിയയിലെ കിസയോയിലുള്ള ഹോട്ടലിലാണ് ആക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കൾ നിറച്ച കാർ ഹോട്ടലിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു.

സ്വദേശികൾക്ക് പുറമേ കെനിയ, ടാൻസാനിയ, അമേരിക്ക, ബ്രിട്ടണ്‍ എന്നിവിടങ്ങളിൽ നിന്നുള്ളവരും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇസ്ലാമിക സംഘടനയായ അൽ ഷബാബ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.