നഈം, നദീം, റബ്ബ്, നവാസ് എന്നിവരാണ് അറസ്റ്റിലായത്. ആടിന്റെ ഉടമയാണ് സത്ഖാര പൊലീസില്‍ പരാതി നല്‍കിയത്. ആടിനെതിരെ ക്രൂരകൃത്യം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഒക്കാറയില്‍ ആടിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ക്കെതിരെ കേസ്. തൊഴിലാളിയുടെ ആടിനെ അഞ്ച് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തിന് ശേഷം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പ്രതിഷേധമുണ്ടായി. ആടിനെ ക്രൂരതക്കിരയാക്കി പ്രതികള്‍ രക്ഷപ്പെടുന്നത് നാട്ടുകാര്‍ കണ്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Scroll to load tweet…

നഈം, നദീം, റബ്ബ്, നവാസ് എന്നിവരാണ് അറസ്റ്റിലായത്. ആടിന്റെ ഉടമയാണ് സത്ഖാര പൊലീസില്‍ പരാതി നല്‍കിയത്. ആടിനെതിരെ ക്രൂരകൃത്യം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 

സംഭവം സോഷ്യല്‍മീഡിയയിലും ചര്‍ച്ചയായി. പാക് പ്രധാനമന്ത്രിക്കെതിരെയും പ്രതിഷേധമുണ്ടായി. ബലാത്സംഗത്തെ സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പരാമര്‍ശം നടത്തിയതാണ് പ്രതിഷേധത്തിന് കാരണം. ആട് എന്ത് കുറ്റം ചെയ്തിട്ടാണ് ബലാത്സംഗത്തിനിരയായതെന്ന് സോഷ്യല്‍മീഡിയയില്‍ ചോദ്യമുയര്‍ന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona