മെഹഡിയ: മൊറോക്കോയിലെ മെഹഡിയ പട്ടണത്തിലെ പ്രതിമ നാട്ടുകാര്‍ക്ക് 'നാണക്കേടായതോടെ' അധികൃതര്‍ പൊളിച്ചു മാറ്റി. രണ്ട് മത്സ്യങ്ങളുടെ പ്രതിമകളാണ് ഇവിടുത്തെ ഒരു റൌണ്ടില്‍ സ്ഥാപിച്ചിരുന്നത്. മത്സ്യങ്ങള്‍ ആകാശത്തേക്ക് കുതിക്കുന്ന രീതിയിലാണ് പ്രതിമയുടെ രൂപകല്‍പ്പന. എന്നാല്‍ ഇവയ്ക്ക് പുരുഷ ലൈംഗിക അവയവത്തിന്‍റെ രൂപമാണെന്നും, ഇത് അശ്ലീലമാണ് എന്നും നാട്ടുകാര്‍ ആരോപിച്ചതോടെയാണ് അധികൃതരുടെ നടപടി.

വ്യാഴാഴ്ചയാണ് അധികൃതര്‍ ഈ മത്സ്യപ്രതിമകള്‍ അധികൃതര്‍ പൊളിച്ചുമാറ്റാന്‍ തുടങ്ങിയത്. ഈ പ്രതിമയ്ക്ക് പരിസരത്തുള്ളവര്‍ക്ക് വലിയ അപമാനം ഈ പ്രതിമയുണ്ടാക്കുന്നു എന്നാണ് ചില പ്രദേശിക മാധ്യമങ്ങള്‍ പറയുന്നത്. ഇത്തരം അശ്ലീല പ്രതിമയ്ക്ക് വേണ്ടി ചിലവാക്കിയ തുക വേണമെങ്കില്‍ മറ്റുള്ള കാര്യത്തിന് ചിലവാക്കാമായിരുന്നു എന്നാണ് മറ്റൊരു പരിസരവാസി പറയുന്നത്. 

മൊറോക്കോയിലെ കെനിട്ര പ്രവിശ്യയിലാണ് പ്രതിമ സ്ഥിതി ചെയ്യുന്ന മെഹഡിയ പട്ടണം, ഇവിടുത്തെ ജനങ്ങള്‍ ആവശ്യപ്പെട്ടത് നഗരത്തിന്‍റെ മുഖച്ഛായ മാറ്റുന്ന ഒരു നിര്‍മ്മിതിയാണ്, പക്ഷെ അധികൃതര്‍ തന്നതോ ഒരു പോണോഗ്രാഫിക് ശില്‍പ്പം - ഇത് സംബന്ധിച്ച ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് പറയുന്നു.

ജനങ്ങളുടെ രോഷം ഈ വിഷയത്തില്‍ ഉയര്‍ന്നതോടെയാണ് പ്രതിമ പൊളിച്ചുമാറ്റാന്‍ അധികൃതര്‍ തയ്യാറായത്. ഇതും മൊറോക്കോയിലെ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്.