ഹെല്‍മണ്ട്: അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ടിൽ താലിബാൻ ഭീകരരുടെ ഒളിത്താവളത്തിൽ അഫ്ഗാൻ സൈന്യം നടത്തിയ പരിശോധനക്കിടെ, വെടിയ്പ്പും സ്ഫോടനവും. 40 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. മുസാ ഖലാ ജില്ലിയിലെ താലിബാൻ ഒളിത്താവളത്തിലായിരുന്നു റെയ്ഡും വെടിവയ്പ്പും.

സമീപത്ത് വിവാഹ പാർട്ടിയിൽ പങ്കെടുത്തവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. 13 പേർക്ക് പരിക്കേറ്റു. വിവാഹ ആഘോഷം നടന്നിരുന്ന വീടിന് തൊട്ടടുത്തായിരുന്നു ഭീകരരുടെ താവളം. ഇതാണ് അത്യാഹിത്തിന് കാരണം. ഭീകരർക്ക് നേരെയുണ്ടായ ആക്രമണത്തൽ നാട്ടുകാർ അബദ്ധത്തിൽ പെട്ടുപോയെന്നാണ് അഫ്ഗാന്‍ സർക്കാരിന്‍റെ വിദശീകരണം. സൈനിക നീക്കത്തിൽ 22 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.