അഫ്ഗാനിസ്ഥാന്‍: അല്‍ഖ്വയിദ ദക്ഷിണേഷ്യന്‍ തലവന്‍ അസിം ഒമര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യുപി സ്വദേശിയായ ഇയാള്‍ അഫ്ഗാനിസ്ഥാനില്‍ യുഎസ്-അഫ്ഗാന്‍ സംയുക്ത സൈനിക സംഘം നടത്തിയ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണ്. 

താലിബാന്‍ കേന്ദ്രത്തെ ലക്ഷ്യമിട്ട് സെപ്റ്റംബര്‍ 23 നാണ് അഫ്ഗാനിസ്ഥാനിലെ ഹെല്‍മന്ദില്‍ വ്യോമാക്രമണം നടത്തിയതെന്ന് അഫ്ഗാന്‍ ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇയാള്‍ക്കൊപ്പം മറ്റ് ആറ് അല്‍ഖ്വയിദ ഭീകരര്‍ കൂടി കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.