ന്യുയോര്‍ക്ക്: ലോകമാകെ ഉറ്റുനോക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തുടങ്ങി. കൊവിഡ് മഹാമാരിക്കിടയിലും നിലവിലെ പ്രസിഡന്‍റായ ഡോണള്‍ഡ് ട്രംപും ജോ ബൈഡനും തമ്മിലുള്ള വാശിയേറിയ പ്രചാരണങ്ങള്‍ക്ക് ശേഷമാണ് അമേരിക്കയില്‍ പോളിംഗ് നടന്നത്.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഡോണള്‍ഡ് ട്രംപിന് അനുകൂലമായ ഫലങ്ങളാണ് ആദ്യം വരുന്നത്. 11 ഇലക്ട്രല്‍ വോട്ടുകളുള്ള ഇന്‍ഡ്യാന ട്രംപ് നിലനിര്‍ത്തിയിരിക്കുകയാണ്. 2016ല്‍ 57 ശതമാനം വോട്ടുകളോടെ ട്രംപ് ഇന്‍ഡ്യാനനയില്‍ വിജയിച്ചിരുന്നു. ഇത്തവണ 64.2 ശതമാനമാണ് ട്രംപ് നേടിയത്.

ഫ്ലോറിഡയിലും ട്രംപ് മുന്നിലാണ്. 29  ഇലക്ട്രല്‍ വോട്ടുകളുള്ള ഫ്ലോറിഡയുടെ ഫലം അതിനിര്‍ണായകമാണ്. ജോര്‍ജിയ, കെന്‍റക്കി, സൗത്ത് കാരലൈന, വെര്‍മോണ്ട്, വെര്‍ജീനിയ എന്നിവിടങ്ങളിലെ ഫലം ഉടന്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടിടത്താണ് ബൈഡന്‍ മുന്നില്‍ നില്‍ക്കുന്നത്. ജോര്‍ജിയയും വെര്‍മണ്ടിലുമാണ് ട്രംപിനെ കൈവിട്ട് ആദ്യഫലസൂചനകളില്‍ ബൈഡനെ തുണച്ചിരിക്കുന്നത്.