Asianet News MalayalamAsianet News Malayalam

ഓസ്ട്രേലിയയില്‍ ഭരണത്തുടര്‍ച്ച; അധികാരം നിലനിര്‍ത്തി മോറിസണ്‍

' ഞാനെപ്പോഴും അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നു' വെന്നായിരുന്നു തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മോറിസണിന്‍റെ പ്രതികരണം. 

Australian election result Morrison retained the power
Author
Sidney NSW, First Published May 19, 2019, 6:37 AM IST

സിഡ്നി: ഓസ്ട്രേലിയൻ തെരഞ്ഞെടുപ്പിൽ നിലവിലെ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ വീണ്ടും അധികാരത്തിലേക്ക് . 74 സീറ്റ് ഭരണസഖ്യം നേടിയപ്പോൾ ലേബർ പാർട്ടിക്ക് 65 സീറ്റ് മാത്രമാണ് ലഭിച്ചത്. സർക്കാർ രൂപീകരിക്കാൻ രണ്ട് സീറ്റ് കൂടിയാണ് ലിബറൽ പാർട്ടിക്ക് വേണ്ടത്. ഇതോടെ പ്രതിപക്ഷ നേതാവ് ബിൽ ഷോർട്ടൻ പരാജയം സമ്മതിച്ചു. ലേബർ പാർട്ടി നേതൃസ്ഥാനം രാജിവയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. 

' ഞാനെപ്പോഴും അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നു' വെന്നായിരുന്നു തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മോറിസണിന്‍റെ പ്രതികരണം. പ്രഖ്യാപിച്ച മിക്ക എക്സിറ്റ് പോളുകളും ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ലേബര്‍ പാര്‍ട്ടിക്ക് വിജയം പ്രവചിച്ചപ്പോള്‍ ഭരണസഖ്യത്തിലെ പ്രധാന പാര്‍ട്ടിയായ കണ്‍സേര്‍വേറ്റിവ് പാര്‍ട്ടി പരാജയം പ്രതീക്ഷിച്ചിരുന്നു. ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍. 

എന്നാല്‍ എല്ലാ എക്സിറ്റ് പോളുകളെയും കാറ്റില്‍ പറത്തിയാണ് മോറിസണ്‍ വീണ്ടും അധികാരത്തിലെത്തിയത്. ലേബർ പാർട്ടി 82 സീറ്റ് നേടി അധികാരത്തിലെത്തുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ. ജൂൺ ആദ്യവാരമായിരിക്കും ഔദ്യോഗിക ഫല പ്രഖ്യാപനം ഉണ്ടാവുക.

Follow Us:
Download App:
  • android
  • ios