Asianet News MalayalamAsianet News Malayalam

പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം വേണം; മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ ബലൂച്, സിന്ധ്, പഷ്‌തോ വിഭാഗക്കാര്‍

ഹൂസ്റ്റണില്‍ നടക്കാന്‍ പോകുന്ന ഹൗഡി മോദി പരിപാടിക്കായി മോദിയും ട്രംപും ഒന്നിക്കുന്ന എന്‍.ആര്‍.ജി സ്‌റ്റേഡിയത്തില്‍ എത്തിബലൂച്, സിന്ധ്, പഷ്‌തോ മേഖലയില്‍ നിന്നുള്ള അമേരിക്കയിലെ പ്രതിഷേധക്കാര്‍ ഇരു രാഷ്ട്ര നേതാക്കളെയും കാണുമെന്നാണ് റിപ്പോര്‍ട്ട്.

Baloch, Sindhi, Pashto groups gather in Houston to seek help from Modi, Trump
Author
Houston, First Published Sep 22, 2019, 7:27 PM IST

ഹൂസ്റ്റണ്‍: പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്നും ഇന്ത്യയും അണേരിക്കയും ഇതിനായി സഹായിക്കണമെന്നും ആവശ്യപ്പെട്ട് ബലൂച്, സിന്ധ്, പഷ്‌തോ മേഖലയില്‍ നിന്നുള്ളവര്‍. പാകിസഅഥാനില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് നിരന്തരം ആവശ്യം ഉന്നയിക്കുന്നവരാണ് ബലൂചിസ്താന്‍, സിന്ധ് പ്രവിശ്യകളില്‍ ഉള്ളവര്‍. ഈ പ്രവശ്യകളില്‍ നിന്നുള്ളവര്‍ പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ ഇന്ത്യയുടെയും അമേരിക്കയുടെയും സഹായം അഭ്യര്‍ഥിച്ചുവെന്നാണ് പിടിഐ റിപ്പോര്‍ട്ട്.

ഹൂസ്റ്റണില്‍ നടക്കാന്‍ പോകുന്ന ഹൗഡി മോദി പരിപാടിക്കായി മോദിയും ട്രംപും ഒന്നിക്കുന്ന എന്‍.ആര്‍.ജി സ്‌റ്റേഡിയത്തില്‍ എത്തിബലൂച്, സിന്ധ്, പഷ്‌തോ മേഖലയില്‍ നിന്നുള്ള അമേരിക്കയിലെ പ്രതിഷേധക്കാര്‍ ഇരു രാഷ്ട്ര നേതാക്കളെയും കാണുമെന്നാണ് റിപ്പോര്‍ട്ട്.  1971 ലെ ബംഗ്ലാദേശ് വിമോചന പ്രക്ഷോഭത്തിന് ഇന്ത്യ പിന്തുണ   നല്‍കിയതുപോലെ തങ്ങളുടെ സ്വാതന്ത്ര്യ സമരങ്ങള്‍ക്ക് ഇന്ത്യയുടെയും അമേരിക്കയുടെയും ഭാഗത്തുനിന്ന് സഹായമുണ്ടാകണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് ബലൂച് നാഷണല്‍ മൂവ്‌മെന്റ് നേതാവ് നബി ബക്ഷാ ബലൂച് പറഞ്ഞു,

അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പാക് പ്രവിശ്യയായ ഖൈബര്‍  പക്തൂണ്‍ഖ്വയിലുള്ള ഗോത്ര വിഭാഗമാണ് പഷ്തൂണ്‍ വിഭാഗക്കാര്‍. ഇവരും പാക് ഭരണകൂടത്തില്‍ നിന്നും സൈന്യത്തില്‍ നിന്നും നിരന്തരം പീഡനങ്ങളും അവഗണനയും നേരിടുന്നുണ്ട്. ഈ മൂന്നു വിഭാഗങ്ങളും സ്വാതന്ത്ര്യമെന്ന ആവശ്യത്തിന് പിന്തുണയുമായി ഇരു നേതാക്കളെയും കാണാനെത്തുന്നതില്‍ വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഹൗഡി മോദി പരിപാടി നടക്കുന്ന ഹൂസ്റ്റണില്‍ ഇവര്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ . തങ്ങള്‍ക്കെതിരെ പാകിസ്ഥാന്റെ ഭാഗത്തുനിന്ന് വലിയ മനുഷ്യാവകാശ ധ്വംസനങ്ങളാണ് നടത്തുന്നതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. 

Follow Us:
Download App:
  • android
  • ios