ഭാര്യക്കും ഭര്‍ത്താവിനും ജോലിയുള്ള കുടുംബങ്ങളിലെ കുട്ടികളെ വീട്ടുവേലക്കാര്‍ ഉപദ്രവിക്കാനുള്ള സാധ്യത ഏറെയാണെന്നും അദ്ദേഹം പറഞ്ഞു. 

ധാക്ക: ജോലിയുള്ള യുവതീയുവാക്കള്‍ പരസ്പരം വിവാഹിതരാകുന്നത് നിരോധിക്കണമെന്ന് ബംഗ്ലാദേശ് എംപി. തൊഴിലില്ലായ്മ സംബന്ധിച്ച് പാര്‍ലമെന്റില്‍ നടത്തിയ ചര്‍ച്ചയിലാണ് സ്വതന്ത്ര എംപിയായ റെസൂല്‍ കരീമാണ് വിചിത്രമായ നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ നിര്‍ദേശം പാര്‍ലമെന്റ് തള്ളി. 

ഭാര്യക്കും ഭര്‍ത്താവിനും ജോലിയുള്ള കുടുംബങ്ങളിലെ കുട്ടികളെ വീട്ടുവേലക്കാര്‍ ഉപദ്രവിക്കാനുള്ള സാധ്യത ഏറെയാണെന്നും അദ്ദേഹം പറഞ്ഞു. ജോലിയുള്ള പുരുഷന്മാര്‍ ജോലിയുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നു. തിരിച്ചു അതുപോലെ തന്നെ. ഈ പ്രവണത തുടരുകയാണെങ്കില്‍ രാജ്യത്തെ തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. പരാമര്‍ശത്തിന് പിന്നാലെ മറ്റ് അംഗങ്ങള്‍ അദ്ദേഹത്തെ പരിഹസിച്ചു. എംപിയുടെ നിര്‍ദേശം അംഗീകരിച്ചാല്‍ തനിക്ക് പാര്‍ലമെന്റ് വിട്ട് പുറത്തുപോകാന്‍ കഴിയില്ലെന്ന് നിയമമന്ത്രി അനീസുല്‍ ഹഖ് പറഞ്ഞു.

2018ലാണ് റെസൂല്‍ കരിം എംപിയാകുന്നത്. നേരത്തെ ഫെമിനിസ്റ്റുകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനും തോക്ക് കൈയിലേന്തിയ ചിത്രം ഫേസ്ബുക്കില്‍ പ്രൊഫൈലാക്കിയതിനും കടുത്ത വിമര്‍ശനം നേരിട്ടിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona