ബാഗ്ദാദ്: ഇറാഖില്‍ ബസിലുണ്ടായ ബോബ് സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇറാഖിലെ കര്‍ബാല സിറ്റിയിലേക്കുള്ള ചെക്ക് പോസ്റ്റിന് സമീപത്താണ് സ്ഫോടനം നടന്നത്. 

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭീകര സംഘടനകളൊന്നും ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.