ലണ്ടൻ: ഇറാനിൽ നിന്ന് പിടിച്ചെടുത്ത എണ്ണക്കപ്പൽ ഉപാധികൾക്ക് വിധേയമായി വിട്ടു നൽകാൻ തയ്യാറെന്ന് ബ്രിട്ടൻ. കപ്പലിലെ എണ്ണ സിറിയയിലേക്ക് കൊണ്ടുപോകില്ലെന്ന് ഉറപ്പുനൽകിയാൽ കപ്പൽ വിട്ടു നൽകാൻ തയ്യാറാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജറമി ഹണ്ട് വ്യക്തമാക്കി. 

ഇക്കാര്യത്തിൽ ടെഹ്റാനുമായി നടത്തിയ ചർച്ചകൾക്ക് ആശാവാഹമാണെന്ന് അദ്ദേഹം വിലയിരുത്തി. എണ്ണ എവിടെ നിന്ന് കൊണ്ടുവരുന്നു എന്നതല്ല എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് മാത്രമാണ് തങ്ങൾക്ക് വിഷയമെന്നും ജെറമി ഹണ്ട് പറഞ്ഞു. ജൂലൈ നാലിനാണ് ഇറാന്റെ എണ്ണ ടാങ്കറായ ​ഗ്രേസ് 1 ബ്രിട്ടീഷ് നാവികർ പിടിച്ചെടുത്തത്.