കെട്ടിടത്തിന്‍റെ മറ്റുനിലകള്‍ തകര്‍ന്നുവീഴാനുള്ള സാധ്യത കണക്കിലെടുത്ത് സമീപപ്രദേശത്ത് നിന്നും ആളുകളെ നീക്കി

വാഷിംഗ്ടണ്‍: അമേരിക്കയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. പതിനെട്ടോളം പേര്‍ക്ക് പരിക്കേറ്റു. ന്യൂ ഓര്‍ലിയനിലാണ് അപകടം നടന്നത്. ഹാര്‍ഡ് റോക്ക് ഹോട്ടലിന്‍റെ മുകള്‍ നിലയാണ് തകര്‍ന്നു വീണത്. അപകടത്തില്‍ മൂന്നു പേരെ കാണാതായി.

കെട്ടിടത്തിന്‍റെ മറ്റുനിലകള്‍ തകര്‍ന്നുവീഴാനുള്ള സാധ്യത കണക്കിലെടുത്ത് സമീപപ്രദേശത്ത് നിന്നും ആളുകളെ നീക്കി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.