Asianet News MalayalamAsianet News Malayalam

കൊ​വി​ഡ് വാ​ക്സി​ൻ നി​ർ​മാ​ണം: ചൈനയുമായുള്ള കരാര്‍ അവസാനിപ്പിച്ച് കാനഡ

വാ​ക്സി​ൻ നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ൾ കാ​ന​ഡ​യി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​ത് ചൈ​നീ​സ് ഭ​ര​ണ​കൂ​ടം തു​ട​ർ​ച്ച​യാ​യി തടയുകയാണ് ചെയ്തത്.

Canada China vaccine partnership collapses
Author
Ottawa, First Published Aug 29, 2020, 9:06 AM IST

ഒ​ട്ടാ​വ: കൊ​വി​ഡ് വാ​ക്സി​ൻ നി​ർ​മാ​ണ​ത്തി​ൽ ചൈ​ന​യു​മാ​യു​ള്ള പ​ര​സ്പ​ര സ​ഹ​ക​ര​ണ​ക​രാ​റി​ൽ​നി​ന്ന് കാ​ന​ഡ പിന്‍മാറി. ചൈ​ന​യു​ടെ ഭൗ​മ രാ​ഷ്ട്രീ​യ ആ​ശ​ങ്ക​ക​ളാ​ണ് ക​രാ​ർ ഇല്ലാതാകുവാന്‍ ഇടയാക്കിയത് എന്നാണ് കാനഡയില്‍ നിന്നും ലഭിക്കുന്ന വിശദീകരണം.  പ​ദ്ധ​തി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള ശാ​സ്ത്ര​ജ്ഞ​നെ ഉ​ദ്ധ​രി​ച്ചു​കൊ​ണ്ട് പാശ്ചാത്യ മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വാ​ക്സി​ൻ നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ൾ കാ​ന​ഡ​യി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​ത് ചൈ​നീ​സ് ഭ​ര​ണ​കൂ​ടം തു​ട​ർ​ച്ച​യാ​യി തടയുകയാണ് ചെയ്തത്. ഇതോടെ ചൈ​നീ​സ് ക​മ്പനി കാ​ൻ​സി​നോ ബ​യോ​ള​ജി​ക്സു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്ന് കാനഡയുടെ നാ​ഷ​ണ​ൽ റി​സ​ർ​ച്ച് കൗ​ണ്‍​സി​ൽ വ്യ​ക്ത​മാ​ക്കുകയായിരുന്നു.

 ഇ​ന്നൊ​വേ​ഷ​ൻ, സ​യ​ൻ​സ്, ഇ​ൻ​ഡ​സ്ട്രി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ എ​ൻ​ആ​ർ​സി​ക്ക് മാ​ർ​ച്ച് അ​വ​സാ​നം മു​ത​ൽ ഏ​ക​ദേ​ശം 44 മി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ സ​ഹാ​യ​മാ​ണ് ല​ഭ്യ​മാ​ക്കി​യ​ത്. കാ​ൻ​സി​നോ​യി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന വ​സ്തു​ക്ക​ൾ ഉ​ൾ​പ്പെ​ടു​ത്തി മോ​ണ്ട്റി​യ​ലി​ൽ ന​ട​ക്കു​ന്ന ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് ഇ​ത്ര​യും തു​ക ന​ൽ​കി​യ​ത്. 

ചൈ​ന​യു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ അ​മേ​രി​ക്ക​ൻ ക​ന്പ​നി​യാ​യ വി​ബി​ഐ വാ​ക്സി​ൻ​സ് ഉ​ൾ​പ്പെ​ടെ ര​ണ്ട് വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളു​മാ​യി സ​ഹ​ക​ര​ണം തു​ട​ങ്ങി​യ​താ​യി എ​ൻ​ആ​ർ​സി വ്യ​ക്ത​മാ​ക്കി. മെ​യി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ ചൈ​നീ​സ് ക​ന്പ​നി​യാ​യ കാ​ൻ​സി​നോ​യു​മാ​യു​ള്ള ക​രാ​ർ അം​ഗീ​ക​രി​ച്ച​ത്. 

ചൈ​നീ​സ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സാ​മ്പത്തിക സ​ഹാ​യ​ത്തോ​ടെ പീ​പ്പീ​ൾ​സ് ലി​ബ​റേ​ഷ​ൻ ആ​ർ​മി അം​ഗ​ങ്ങ​ൾ​ക്കാ​യി വാ​ക്സി​ൻ നി​ർ​മ്മിക്കുന്ന ക​മ്പനിയാണ് കാ​ൻ​സി​നോ. ഇത് തന്നെയാണ് ഇവരുടെ കനേഡിയന്‍ സഹകരണത്തിന് ചൈനീസ് ഭരണകൂടം തടയിടാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്.

Follow Us:
Download App:
  • android
  • ios