Asianet News MalayalamAsianet News Malayalam

അംഗീകാരങ്ങള്‍ക്കല്ല, ലോക നേതാക്കളുടെ കണ്ണുതുറക്കാനാണ് പോരാടുന്നത്; അവാര്‍ഡ് നിരസിച്ച് ഗ്രെറ്റാ തുംബെര്‍ഗ്

പുരസ്കാരം സ്വീകരിക്കില്ലെന്ന് തുംബെര്‍ഗ് വ്യക്തമാക്കി. ആഗോള താപനത്തിനെതിരെ പോരാടുന്നത് പുരസ്കാരങ്ങള്‍ക്ക് വേണ്ടിയല്ലെന്നും അവര്‍ കുറിച്ചു.

Climate Activist Greta Thunberg  refuses Environmental Award
Author
Stockholm, First Published Oct 30, 2019, 10:15 AM IST


സ്റ്റോക്ഹോം: പുരസ്കാരം നിരസിച്ച് പരിസ്ഥിപ്രവര്‍ത്തക ഗ്രെറ്റാ തുംബെര്‍ഗ്. അംഗീകാരങ്ങള്‍ക്ക് വേണ്ടിയല്ല, അധികാരത്തിലിരിക്കുന്നവര്‍ ശാസ്ത്ര സത്യം മനസ്സിലാക്കുന്നതിന് വേണ്ടിയാണ് തന്‍റെ പോരാട്ടമെന്നും അവര്‍ വ്യക്തമാക്കി. എല്ലാവര്‍ഷവും നല്‍കുന്ന പരിസ്ഥിതി പുരസ്കാരത്തിനാണ് നോര്‍വേ, സ്വീഡന്‍ രാജ്യങ്ങള്‍ തുംബെര്‍ഗിനെ നാമനിര്‍ദേശം ചെയ്തത്. 52,000 ഡോളറാണ് സമ്മാന തുക. എന്നാല്‍, പുരസ്കാരം സ്വീകരിക്കില്ലെന്ന് തുംബെര്‍ഗ് വ്യക്തമാക്കി. ആഗോള താപനത്തിനെതിരെ പോരാടുന്നത് പുരസ്കാരങ്ങള്‍ക്ക് വേണ്ടിയല്ലെന്നും അവര്‍ കുറിച്ചു.

ലോകം ഭരിക്കുന്ന നേതാക്കള്‍ ശാസ്ത്രത്തെ മനസിലാക്കാന്‍ ശ്രമിക്കണമെന്നും അതാണ് തന്‍റെ ആവശ്യമെന്നും തുംബെര്‍ഗ് പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ആഗോള താപനത്തിനെതിരെ സ്വീഡന്‍ പാര്‍ലമെന്‍റിന് മുന്നില്‍ എല്ലാ വെള്ളിയാഴ്ചയും ഗ്രെറ്റാ തുംബെര്‍ഗ് സമരം തുടങ്ങിയത്. തുംബെര്‍ഗിന്‍റെ പോരാട്ടം ലോക ശ്രദ്ധയാകര്‍ഷിച്ചു. ഈ വര്‍ഷം ഐക്യരാഷ്ട്ര സഭയില്‍ തുംബെര്‍ഗ് സംസാരിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios