ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് പലപ്പോഴായി സര്‍വകലാശാലയില്‍ ഉയര്‍ന്നിരുന്നത്
ന്യൂയോര്‍ക്ക്: ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കാളികളായ നിരവധി വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്ത് കൊളംബിയ സർവകലാശാല. വിദ്യാര്‍ത്ഥികളുടെ ബിരുദം റദ്ദാക്കുന്നന്നതും ക്യാമ്പസില്‍ നിന്ന് പുറത്താക്കുന്നതുമുൾപ്പെടെയുള്ള തീരുമാനങ്ങൾ കൈക്കൊണ്ടതായും സര്‍വകലാശാല അറിയിച്ചിട്ടുണ്ട്. ഫെഡറൽ ഫണ്ടിംഗ് പുനഃസ്ഥാപിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടവുമായി ചർച്ച നടത്തുന്നതിനിടെയാണ് ഏകദേശം 80 വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് സര്‍വകലാശാല നീക്കങ്ങൾ നടത്തുന്നതെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.
ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് പലപ്പോഴായി സര്‍വകലാശാലയില്‍ ഉയര്‍ന്നിരുന്നത്. ഈ പ്രതിഷേധത്തില്‍ വ്യാപകമായ ജൂതവിരുദ്ധതയാണ് ട്രംപ് ഭരണകൂടം ആരോപിക്കുന്നത്. പ്രതിഷേധക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ട്രംപിന്‍റെ കടുത്ത സമ്മര്‍ദമുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. ക്യാമ്പസ് പ്രതിഷേധങ്ങളുടെ പ്രഭവകേന്ദ്രമായിരുന്ന കൊളംബിയ ഫെഡറൽ ഫണ്ടിംഗ് വീണ്ടെടുക്കാനുള്ള ശ്രമത്തിൽ നിരവധി നയ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ സമ്മതിച്ചിരിക്കുകയാണ് നിലവില്‍. ഇത് വിമര്‍ശനങ്ങൾക്കും കാരണമായിട്ടുണ്ട്.
