68 രാജ്യങ്ങൾക്കും 27 അംഗ യൂറോപ്യൻ യൂണിയനും മേലാണ് ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫുകൾ പ്രഖ്യാപിച്ച് ഉത്തരവിറക്കിയിട്ടുള്ളത്. ലിസ്റ്റിൽ 10 ശതമാനം മുതൽ 41 ശതമാനം വരെയാണ് തീരുവ നിരക്കുകൾ വരുന്നത്. ഇന്ത്യക്ക് മേൽ 25 ശതമാനം തീരുവയാണ് ചുമത്തിയിരിക്കുന്നത്.
ദില്ലി: ഇന്ത്യ അടക്കം നിരവധി രാജ്യങ്ങൾക്ക് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ ഇന്ന് മുതൽ നിലവിൽ വരുകയാണ്. 68 രാജ്യങ്ങൾക്കും 27 അംഗ യൂറോപ്യൻ യൂണിയനും മേലാണ് ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫുകൾ പ്രഖ്യാപിച്ച് ഉത്തരവിറക്കിയിട്ടുള്ളത്. ഉത്തരവിൽ പേര് പരാമർശിക്കാത്ത രാജ്യങ്ങൾക്ക് 10% സ്റ്റാൻഡേർഡ് തീരുവയാണ് നൽകേണ്ടി വരിക. ലിസ്റ്റിൽ 10 ശതമാനം മുതൽ 41 ശതമാനം വരെയാണ് തീരുവ നിരക്കുകൾ വരുന്നത്. ഇന്ത്യക്ക് മേൽ 25 ശതമാനം തീരുവയാണ് ചുമത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ നികുതി ചുമത്തിയിട്ടുള്ളത് മ്യാന്മറിന് മേലെയാണ്. 41 ശതമാനം തീരുവയാണ് മ്യാന്മറിന് മേൽ ചുമത്തിയിട്ടുള്ളത്. ട്രംപ് തീരുവ ചുമത്തിയിട്ടുള്ള മുഴുവൻ രാജ്യങ്ങളുടെയും ലിസ്റ്റ് താഴെക്കൊടുക്കുന്നു.
അഫ്ഗാനിസ്ഥാൻ- 15%
അൾജീരിയ- 30%
അംഗോള- 15%
ബംഗ്ലാദേശ്- 20%
ബൊളീവിയ- 15%
ബോസ്നിയ, ഹെർസഗോവിന- 30%
ബോട്സ്വാന- 15%
ബ്രസീൽ- 10%
ബ്രൂണൈ- 25%
കംബോഡിയ- 19%
കാമറൂൺ- 15%
ചാഡ്- 15%
കോസ്റ്ററിക്ക- 15%
കോസ്റ്റ് ഡി ഐവയർ- 15%
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ- 15%
ഇക്വഡോർ- 15%
ഇക്വറ്റോറിയൽ ഗിനിയ- 15%
യൂറോപ്യൻ യൂണിയൻ: കോളം 1 ഡ്യൂട്ടി നിരക്ക് > 15% ഉള്ള സാധനങ്ങൾ- 0%
ഫോക്ക്‌ലാൻഡ് ദ്വീപുകൾ- 10%
ഫിജി- 15%
ഘാന- 15%
ഗയാന- 15%
ഐസ്‌ലാൻഡ്- 15%
ഇന്ത്യ- 25%
ഇന്തോനേഷ്യ- 19%
ഇറാഖ്- 35%
ഇസ്രയേൽ- 15%
ജപ്പാൻ- 15%
ജോർദാൻ- 15%
കസാക്കിസ്ഥാൻ- 25%
ലാവോസ്- 40%
ലെസോത്തോ- 15%
ലിബിയ- 30%
ലിച്ചെൻസ്റ്റൈൻ- 15%
മഡഗാസ്കർ- 15%
മലാവി- 15%
മലേഷ്യ- 19%
മൗറീഷ്യസ്- 15%
മോൾഡോവ- 25%
മ്യാൻമർ- 40%
മൊസാംബിക്ക്- 15%
നമീബിയ- 15%
നൗറു- 15%
ന്യൂസിലാൻഡ്- 15%
നിക്കരാഗ്വ- 18%
നൈജീരിയ- 15%
വടക്കൻ മാസിഡോണിയ- 15%
നോർവേ- 15%
പാകിസ്ഥാൻ- 19%
പാപ്പുവ ന്യൂ ഗിനിയ- 15%
ഫിലിപ്പീൻസ്- 19%
സെർബിയ- 35%
ദക്ഷിണാഫ്രിക്ക- 30%
ദക്ഷിണ കൊറിയ- 15%
ശ്രീലങ്ക- 20%
സ്വിറ്റ്സർലൻഡ്- 39%
സിറിയ- 41%
തായ്‌വാൻ- 20%
തായ്‌ലൻഡ്- 19%
ട്രിനിഡാഡ് ആൻഡ് ടൊബാഗോ- 15%
ടുണീഷ്യ- 25%
തുർക്കി- 15%
ഉഗാണ്ട- 15%
യുണൈറ്റഡ് കിംഗ്ഡം- 10%
വാനുവാട്ടു- 15%
വെനിസ്വേല- 15%
വിയറ്റ്നാം- 20%
സാംബിയ- 15%
സിംബാബ്‌വെ- 15%
