Asianet News MalayalamAsianet News Malayalam

കൊറോണ: മരിച്ചവരുടെ എണ്ണം 492 ആയി, കാനഡയിലും ജപ്പാനിലും പുതിയ കേസുകൾ

ചൈനയിൽ മാത്രം 490 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. അതേസമയം കൊറോണ ഒരു മഹാമാരിയല്ലെന്നും രോഗബാധ നിയന്ത്രിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 

coronavirus death toll 492 in world 490 in china
Author
Beijing, First Published Feb 5, 2020, 6:48 AM IST

ബെയ്ജിംഗ്: കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയി. ചൈനയിൽ 490 ഉം ഫിലിപ്പിയൻസിലും ഹോങ്കോങ്ങിലുമായി രണ്ടുപേരും മരിച്ചു. ഇരുപത്തിനാലായിരത്തിലധികം പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കാനഡയിലും ജപ്പാനിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 

ചൈനയ്ക്ക് പുറമെ 25 രാജ്യങ്ങളിലാണ് ഇതുവരെ കൊറോൺ സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം കൊറോണ ഒരു മഹാമാരിയല്ലെന്നും ലോകത്തിന്റെ ചില ഭാഗങ്ങളിൽ കണ്ടെത്തിയ രോഗബാധ നിയന്ത്രിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യങ്ങൾ യാത്രാവിലക്കും വ്യാപാരവിലക്കും ഏർപ്പെടുത്തുന്നത് ഭീതി പരത്താനെ ഉപകരിക്കൂവെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് കൊറോണക്കെതിരെ ജാഗ്രത തുടരുകയാണ്. വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെയും ആരോഗ്യനില മെച്ചപ്പെടുന്നു. പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആശുപത്രികളിൽ ആകെ 100 പേർ നിരീക്ഷണത്തിലാണ്. 2421 പേർ വീടുകളിലും നിരീക്ഷണത്തിലാണ്.

Also Read: സംസ്ഥാനത്ത് കൊറോണ ജാഗ്രത തുടരുന്നു; മൂന്ന് പേരുടെയും ആരോഗ്യനില മെച്ചപ്പെടുന്നു, പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല

Follow Us:
Download App:
  • android
  • ios