വുഹാന്‍: ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 500 കടന്നു. ഏറ്റവും ഒടുവിലെ റിപ്പോർട്ട് അനുസരിച്ച് മരണ സംഖ്യ 563 ആയി. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും ചൈനയിൽ കൊറോണാ വൈറസ് ബാധ ഏറ്റവരുടെ എണ്ണം 28,000 ആയി ഉയർന്നു. 3,694 പേരിലാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്.

ചൈനയ്ക്ക് പുറത്ത് ഹോങ്കോങ്ങിലും ഫിലിപ്പീൻസിലും ഓരോ മരണം റിപ്പോർട്ട് ചെയ്തു. ഇന്ത്യ അടക്കം 25 രാജ്യങ്ങളിലാണ് നിലവിൽ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയിൽ കുടുങ്ങിയ 350 അമേരിക്കക്കാരെ ഇതിനിടെ രാജ്യത്ത് തിരിച്ചെത്തിച്ചു. 14 ദിവസത്തെ നിരീക്ഷണത്തിനേ ശേഷമേ ഇവരെ വീടുകളിലേക്ക് പറഞ്ഞയക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി. 

Read More: 'കാണ്ടാമൃഗത്തിന്‍റെ കൊമ്പില്‍ നിന്നാണ് കൊറോണ വൈറസ് ഉത്ഭവിച്ചത്?' പ്രചരിക്കുന്നത് വ്യാജവാര്‍ത്ത...