Asianet News MalayalamAsianet News Malayalam

കൊവിഡ് 19: ലോകമാകെ 2.57 ലക്ഷം പേര്‍ മരിച്ചു

ബ്രിട്ടനില്‍ കഴിഞ്ഞ മൂന്നു ദിവസമായി കുറഞ്ഞു നിന്ന മരണ സംഖ്യ ഇന്ന് വീണ്ടും പഴയ പടിയിലേക്ക് എത്തി. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ നടന്ന രാജ്യമായി ബ്രിട്ടന്‍.
 

covid 19 death surpass 2.57 lac in all over the world
Author
Washington D.C., First Published May 6, 2020, 6:50 AM IST

വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് മരണം 2.57 ലക്ഷം പിന്നിട്ടു. ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 37.23 ലക്ഷം കവിഞ്ഞു. അതേസമയം 12.31 ലക്ഷം പേര്‍ രോഗവിമുക്തി നേടി. ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 578 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 6935 പേര്‍ക്കാണ് പുതിയതായി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഫ്രാന്‍സില്‍ മൂന്നോറോളം പേര്‍ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 25000 കവിഞ്ഞു

അമേരിക്കയിലെ കൊവിഡ് കേസുകളുടെ എണ്ണം 12.37 ലക്ഷമായി. പ്രതിസന്ധി ഉണ്ടെങ്കിലും അമേരിക്കയെ അധിക നാള്‍ അടച്ചിടാന്‍ കഴിയില്ലെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. അമേരിക്കയില്‍ നിന്ന് ഇന്ത്യക്കാരുമായി ഏഴ് വിമാന സര്‍വീസുകള്‍ ഈയാഴ്ച്ച ആരംഭിക്കും. ബ്രിട്ടനില്‍ കഴിഞ്ഞ മൂന്നു ദിവസമായി കുറഞ്ഞു നിന്ന മരണ സംഖ്യ ഇന്ന് വീണ്ടും പഴയ പടിയിലേക്ക് എത്തി.

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ നടന്ന രാജ്യമായി ബ്രിട്ടന്‍. ഇന്ത്യയിലും കഴിഞ്ഞ ദിവസം റെക്കോര്‍ഡ് രോഗബാധയാണ് റിപ്പോര്‍ട്ട് ചെയ്തത്. പല രാജ്യങ്ങളും ലോക്ക്ഡൗണില്‍ ഇളവ് വരുത്തിതുടങ്ങി. ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിച്ച് തുടങ്ങി. അമേരിക്കയില്‍ ലോക്ക്ഡൗണ്‍ ഇളവ് ചെയ്യുമെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി.


Follow Us:
Download App:
  • android
  • ios