വാഷിംഗ്ടണ്‍: തനിക്കും ഭാര്യ മെലാനിയയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചുവെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ആശംസ നേര്‍ന്ന് രാഷ്ട്രനേതാക്കള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും 'സുഹൃത്ത്' ട്രംപ് പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. തനിക്കും മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇരുവരും ക്വാറന്റൈന്‍ തുടങ്ങിയന്നും പെട്ട്ന്ന് സുഖം പ്രാപിക്കാനുള്ള കാര്യങ്ങള്‍ ആരംഭിച്ചുവെന്നും ട്രംപ് ട്വീറ്റില്‍ വ്യക്തമാക്കി. 
 
കൊവിഡ് വ്യാപനം രൂക്ഷമായ അമേരിക്കയില്‍ കൊവിഡ് മരണം 2 ലക്ഷംകവിഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.ഹോപ് ഹിക്ക്‌സ് പ്രസിഡന്റുമായി നിരന്തര സമ്പര്‍ക്കത്തില്‍ വരുന്ന കൗണ്‍സിലറാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ ട്രംപിനൊപ്പം സജീവമായിരുന്നു ഹോപ് ഹിക്ക്‌സ്. ബുധനാഴ്ച മിനസോട്ടയില്‍ നടന്ന റാലിയിലും ചൊവ്വാഴ്ച നടന്ന സംവാദത്തിലും ഹോപ് ഹിക്ക്‌സ് പങ്കെടുത്തിരുന്നു.

ഇതിന് മുന്‍പും വൈറ്റ് ഹൌസിലെ സുപ്രധാന ചുമതലകള്‍ വഹിക്കുന്ന നിരവധിപ്പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ ഇന്ത്യയും ചൈനയും ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് കഴിഞ്ഞ ദിവസമാണ് ട്രംപ് ആരോപിച്ചത്. ജോ ബൈഡനുമായുള്ള ആദ്യ സംവാദത്തിനിടയിലായിരുന്നു ഈ ആരോപണം.