Asianet News MalayalamAsianet News Malayalam

കൊവിഡ് വായുവിലൂടെ പകരുമെന്ന് അന്താരാഷ്ട്ര ​ഗവേഷകർ; 'സാധാരണ മാസ്ക് കൊണ്ട് രോ​ഗത്തെ പ്രതിരോധിക്കാനാവില്ല'

വായുവിൽ തങ്ങിനിൽക്കുന്ന ദ്രവകണങ്ങളിലൂടെ കൊവിഡ് പകർന്നേക്കുമെന്നാണ് ഇതുവരെയുള്ള തെളിവുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ കൈ കഴുകിയും സാധാരണ മാസ്ക് ധരിച്ചും മാത്രം രോഗത്തെ പ്രതിരോധിക്കാൻ കഴിയില്ല. 

covid spread through air says international scientists
Author
Delhi, First Published Jul 6, 2020, 10:21 AM IST

ദില്ലി: കൊവിഡ് വായുവിലൂടെ പകരുമെന്ന് ​ഗവേഷകരുടെ കണ്ടെത്തൽ. 30 രാജ്യങ്ങളിലെ 239 ഗവേഷകരാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. കൈ കഴുകിയും സാധാരണ മാസ്ക് ധരിച്ചും മാത്രം രോഗത്തെ പ്രതിരോധിക്കാൻ കഴിയില്ല എന്നാണ് ഇവർ പറയുന്നത്.

വായുവിൽ തങ്ങിനിൽക്കുന്ന ദ്രവകണങ്ങളിലൂടെ കൊവിഡ് പകർന്നേക്കുമെന്നാണ് ഇതുവരെയുള്ള തെളിവുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ കൈ കഴുകിയും സാധാരണ മാസ്ക് ധരിച്ചും മാത്രം രോഗത്തെ പ്രതിരോധിക്കാൻ കഴിയില്ല. അടച്ചുപൂട്ടിയ ഇടങ്ങളിൽ രോഗം അതിവേഗം പടരുന്നത് വായുവിലെ  കണങ്ങളിലൂടെയാണ്. ഇക്കാര്യം അംഗീകരിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുകളിൽ മാറ്റം വരുത്തണമെന്ന് ഗവേഷകർ ആവശ്യപ്പെട്ടു. ഈ വിഷയം ഉന്നയിച്ചു ഗവേഷകർ ലോകാരോഗ്യ സംഘടനയ്ക്ക് സന്ദേശമയച്ചു.

അതേസമയം, കൊവിഡ് വ്യാപന നിരക്ക് കുതിച്ചുയരുന്ന ഇന്ത്യയിൽ രോ​ഗബാധിതരുടെ എണ്ണം  6,97,413 ആയി. 24 മണിക്കൂറിനിടെ 24,248 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ സമയത്തിനുള്ളിൽ മാത്രം 425 പേരാണ് രോ​ഗം ബാധിച്ച് മരിച്ചത്. ഇതുവരെ 19,693 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 

 424,433 ആളുകൾ ഇതുവരെ രോ​ഗമുക്തി നേടിയിട്ടുണ്ടെന്നാണ് ഔദ്യോ​ഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. 61 ശതമാനമാണ് നിലവിൽ രോ​ഗമുക്തി നിരക്ക്.  2,53,287 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 
 

Read Also: തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത്; അഞ്ച് പേരെക്കൂടി തിരിച്ചറിഞ്ഞു; അന്വേഷണം ഉന്നതരിലേക്ക്...
 

Follow Us:
Download App:
  • android
  • ios