ദില്ലി:  ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരുകോടി 77 ലക്ഷത്തി നാൽപ്പത്തിരണ്ടായിരം കടന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറ് ലക്ഷത്തി എൺപത്തി രണ്ടായിരം കവിഞ്ഞു. ഒരു കോടി പതിനൊന്ന് ലക്ഷത്തി പതിനാലായിരത്തിൽ പേര്‍ക്ക് ഇതിനോടകം രോഗമുക്തി നേടാന്‍ കഴിഞ്ഞിട്ടുണ്ട്. 

അമേരിക്കയില്‍ 24 മണിക്കൂറിനിടെ 68,000 ല്‍ അധികം പേര്‍ക്കും ബ്രസീലില്‍ അൻപത്തി രണ്ടായിരത്തിൽ‍ അധികം പേര്‍ക്കും പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളിലും ആയിരത്തലിധകം പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. 

റഷ്യയില്‍ 5,000ല്‍ അധികം പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കുകയും നൂറിലധികം പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ 11,000 ല്‍ അധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.