ഈസ്റ്റർ സ്ഫോടന പരമ്പരയ്ക്ക് പിന്നിലെ പ്രതികൾക്കായി സുരക്ഷാ ജീവനക്കാർ തിരച്ചിൽ നടത്തുന്നതിനിടെയാണ് മൂന്നിടത്ത് സ്ഫോടനം നടന്നത്
കൊളംബോ: ഈസ്റ്റർ ദിനത്തിന്റെ സ്ഫോടന പരമ്പരകളുടെ വേദന മാറുന്നതിന് മുൻപ് ശ്രീലങ്കയിൽ വീണ്ടും സ്ഫോടനം. മൂന്നിടത്താണ് വെള്ളിയാഴ്ച സ്ഫോടനം നടന്നത്. ഈസ്റ്റർ സ്ഫോടന പരമ്പരയ്ക്ക് പിന്നിലെ പ്രതികൾക്കായി സുരക്ഷാ ജീവനക്കാർ തിരച്ചിൽ നടത്തുന്നതിനിടെയാണ് മൂന്നിടത്ത് സ്ഫോടനം നടന്നത്
കാൽമുനായി നഗരത്തിനടുത്ത് സൈന്ദമരുദു ഏരിയയിലാണ് ഇന്ന് സ്ഫോടനങ്ങൾ നടന്നത്. നാശനഷ്ടങ്ങളും ജീവഹാനിയും സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അതേസമയം പൊലീസ് സംഘം നടത്തിയ തിരച്ചിലിൽ ഇസ്ലാമിക് സ്റ്റേറ്റ് യൂനിഫോം, ഐഎസ്ഐഎസ് പതാക, 150 ജെലാറ്റിൻ സ്റ്റിക്, ഒരു ലക്ഷം ബോൾ ബിയറിങ്ങ് എന്നിവ സാമന്തുരൈ മേഖലയിൽ നിന്ന് കണ്ടെടുത്തു.
ഈസ്റ്റർ ദിനത്തിൽ നടന്ന സ്ഫോടന പരമ്പരകളിൽ രാജ്യത്ത് 350 ലേറെ പേർക്ക് ജീവൻ നഷ്ടമായിരുന്നു. 500 ഓളം പേർ പരിക്കേറ്റ് ചികിത്സയിലാണ്.
