Asianet News MalayalamAsianet News Malayalam

31 വയസുകാരിയുടെ 'ബേബി', മയമില്ലാതെ കടിച്ചുകീറി രണ്ട് റോട്ട്‍വീലറുകള്‍, ഭയന്നുവിറച്ച് അയല്‍ക്കാര്‍

യുവതിയുടെ കൈ സാധാരണ നിലയിലെത്തിക്കാനുള്ള പരിശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പറയുന്നു.

Dog lover woman who called two Rottweilers as babies brutally attacked by them afe
Author
First Published Sep 21, 2023, 3:22 PM IST

സിഡ്നി: ഓമനിച്ച് വളര്‍ത്തിയ റോട്ട്‍വീലര്‍ നായകളുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ 31 വയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓസ്‍ട്രേലിയയിലെ പെര്‍ത്തിലായിരുന്നു സംഭവം. കൈകള്‍ക്ക് ഗുരുതര പരിക്കേറ്റ് രക്തം വാര്‍ന്നൊഴുകിയ നിലയിലായിട്ടും നായകളെ പേടിച്ച് അയല്‍വാസികള്‍ക്ക് നോക്കിനില്‍ക്കാന്‍ മാത്രമേ സാധിച്ചുള്ളൂ.

നികിത പില്‍ എന്ന യുവതിയെയാണ് തന്റെ, ബ്രോന്‍ക്സ് എന്നും ഹര്‍ലമെന്നും പേരുള്ള റോട്ട്‍വീലര്‍ നായകള്‍ ആക്രമിച്ചത്.  യുവതിയുടെ ആരോഗ്യ നില ഗുരുതരമാണെങ്കിലും നിലവില്‍ സ്ഥിതി ആശങ്കാജനകമല്ലെന്ന് പെര്‍ത്ത് റോയല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. യുവതിയുടെ കൈ സാധാരണ നിലയിലെത്തിക്കാനുള്ള പരിശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പറയുന്നു.

Read also:ബോണറ്റ് തുറന്ന് ശരിയാക്കുന്നതിനിടെ കാര്‍ അതിവേഗം കുതിക്കുന്ന വീഡിയോ; കാരണം അറിഞ്ഞ് അമ്പരന്ന് സോഷ്യല്‍ മീഡിയ

നായകളുടെ ആക്രമണത്തില്‍ ഗുരുതരമായി മുറിവേറ്റ് നിലവിളിച്ചിട്ടും ആര്‍ക്കും അടുത്തേക്ക് ചെല്ലാനായില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. ബാറ്റുകളും ഹോസുകളും മറ്റ് സാധനങ്ങളും ഉപയോഗിച്ച് നായകളെ സ്ഥലത്തു നിന്ന് മാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍ പൊലീസ് സ്ഥലത്തെത്തി നായകളിലൊന്നിനെ വെടിവെച്ച് കൊന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

രണ്ട് നായകളുമൊത്തുള്ള ചിത്രങ്ങള്‍ യുവതി സ്ഥിരമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. റോട്ട്‍വീലര്‍ നായകളെ 'ബേബി' എന്നാണ് പോസ്റ്റുകളില്‍ ഇവര്‍ വിശേഷിപ്പിച്ചിരുന്നത്.  അതേസമയം റോട്ട്‍വീലര്‍ നായകള്‍ കാരണമില്ലാതെ ആരെയും ആക്രമിക്കില്ലെന്നാണ് നായകളെ യുവതിക്ക് നല്‍കിയ ആള്‍ പറയുന്നത്. രണ്ട് നായകളും പരസ്പരം ആക്രമിച്ചിട്ടുണ്ടാവാമെന്നും ഇതില്‍ യുവതി ഇടപെട്ടതായിരിക്കാം ആക്രമിക്കപ്പെടാന്‍ കാരണമെന്നും ഇയാള്‍ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios