നടുക്കടലില്‍ അകപ്പെട്ട നായ്‌ക്കുട്ടിയുമായി കരയിലേക്ക് 220 കി.മി യാത്ര; രക്ഷാപ്രവര്‍ത്തകര്‍ക്ക് കയ്യടിച്ച് ലോകം

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 16, Apr 2019, 11:09 AM IST
Dog rescued 220km from Thai coast by workers
Highlights

കടല്‍വെള്ളം കുടിച്ചതിന്‍റെയും ഏറെനേരം നീന്തിയതിന്‍റെയും ക്ഷീണമുണ്ടായിരുന്നെങ്കിലും വലിയ ആരോഗ്യ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. വെള്ളവും ഭക്ഷണവും നല്‍കിയതോടെ അവന്‍ തൊഴിലാളികളുടെ സുഹൃത്തായി. സ്നേഹത്തോടെ അവര്‍ അവനെ ബൂണ്‍റോഡ് എന്നു വിളിച്ചു.

ബാങ്കോക്: തായ്ലന്‍ലില്‍നിന്നാണ് ഏവരെയും അമ്പരപ്പിക്കുന്നതും സന്തോഷിപ്പിക്കുന്നതുമായ ഈ സംഭവമുണ്ടായത്. നടുക്കടലില്‍ എണ്ണ ഖനനം ചെയ്യുന്ന കപ്പലിലെ തൊഴിലാളികളാണ് അത് ശ്രദ്ധിച്ചത്. നടുക്കടലില്‍, തീരത്ത് നിന്ന് 220 കിലോമീറ്റര്‍ അകലെ ഒരു ചെറിയ പട്ടിക്കുട്ടി ജീവന്‍കരപറ്റാന്‍ വേണ്ടി നീന്തുന്നു. തല മാത്രമായിരുന്നു ദൃശ്യമായത്. ജീവനക്കാര്‍ നന്നേ ബുദ്ധിമുട്ടി നായ്ക്കുട്ടിയെ കപ്പലിലെത്തിച്ചു.

കടല്‍വെള്ളം കുടിച്ചതിന്‍റെയും ഏറെനേരം നീന്തിയതിന്‍റെയും ക്ഷീണമുണ്ടായിരുന്നെങ്കിലും വലിയ ആരോഗ്യ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. വെള്ളവും ഭക്ഷണവും നല്‍കിയതോടെ അവന്‍ തൊഴിലാളികളുടെ സുഹൃത്തായി. സ്നേഹത്തോടെ അവര്‍ അവനെ ബൂണ്‍റോഡ് എന്നു വിളിച്ചു. തായ് ഭാഷയില്‍ അതിജീവിച്ചവന്‍ എന്നാണ് പേരിനര്‍ഥം.

തൊഴിലാളികള്‍ നാടുമായി ബന്ധപ്പെട്ട് അവന് കരയിലെത്തിച്ച് ചികിത്സ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു. ഞായറാഴ്ചയോടെ ദക്ഷിണ തായ്ലന്‍ഡിലെ വെറ്ററിനറി ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. സംഭവം വൈറലായ വാര്‍ത്തയായി ലോകം മുഴുവന്‍ അറിഞ്ഞു. ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ ബൂണ്‍റോഡിനെക്കുറിച്ചെഴുതി. വാര്‍ത്തയായതോടെ ലോകത്തിന്‍റെ വിവിധ കോണുകളില്‍നിന്ന് അവനെ ദത്തെടുക്കാനുള്ള വാഗ്ദാനമെത്തി. മത്സ്യബന്ധനക്കാരുടെ ബോട്ടില്‍നിന്ന് വീണതാകാമെന്നാണ് നിഗമനം. ഇവന്‍റെ യഥാര്‍ഥ ഉടമയാരാണെന്ന് ഇതുവരെ അറിഞ്ഞിട്ടില്ല.

loader