Asianet News MalayalamAsianet News Malayalam

കിയാര കൊടുങ്കാറ്റില്‍ റണ്‍വെയില്‍ ഇറങ്ങാനാകാതെ അടിയുലഞ്ഞ് വിമാനം; വീഡിയോ

ബിര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിച്ചിട്ടും നടക്കാതെ മടങ്ങാന്‍ സ്റ്റോബാര്‍ട്ട് വിമാനത്തിന്‍റെ ക്യാപ്റ്റന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. 

Dramatic Moment A Plane Is Blown Sideways By Storm Ciara
Author
London, First Published Feb 14, 2020, 11:09 AM IST

ലണ്ടന്‍: യൂറോപ്പില്‍ അഞ്ഞടിക്കുന്ന കിയാര കൊടുങ്കാറ്റില്‍ നൂറുകണക്കിന് വിമാനങ്ങളും ട്രെയിനുകളുമാണ് റദ്ദാക്കിയിരിക്കുന്നത്. നൂറ്റാണ്ടിലെ കൊടുങ്കാറ്റെന്നാണ് കിയാരയെ ലോകം വിശേപ്പിച്ചിരിക്കുന്നത്. ശക്തമായ മഴയും കൊടുങ്കാറ്റും ഒരുമിച്ചാണ് യൂറോപ്പില്‍ എത്തിയിരിക്കുന്നത്. നൂറ് കണക്കിന് വീടുകളാണ് വെള്ളപ്പൊക്കത്തില്‍ പെട്ടുപോയത്. 

ഞായറാഴ്ച, ബിര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിച്ചിട്ടും നടക്കാതെ മടങ്ങാന്‍ സ്റ്റോബാര്‍ട്ട് വിമാനത്തിന്‍റെ ക്യാപ്റ്റന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. നേരത്തേതന്നെ ശക്തമായ കാറ്റുകൊണ്ട് പ്രസിദ്ധമാണ് ഈ വിമാനത്താവളം. 

കിയാര ശക്തമാകുന്നതിനിടെ വിമാനതാവളത്തിലുണ്ടായ  അതിനാടകീയമായ നിമിഷങ്ങളുടെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. റണ്‍വെയില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ലാന്‍റിംഗ് സാധ്യമാകാതെ വിമാനവുമായി പൈലറ്റ് മടങ്ങുകയായിരുന്നു. ബെല്‍ഫാസ്റ്റില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. 

വളരെ ബുദ്ധിപരമായ നീക്കമെന്നും എന്നാല്‍ യാത്രക്കാര്‍ക്ക് നെഞ്ചിടിപ്പ് ഉയര്‍ന്ന നിമിഷമായിരിക്കുമെന്നുമാണ് ആളുകള്‍ വീഡിയോയോട് പ്രതികരിച്ചിരിക്കുന്നത്.

യുകെയിലും വടക്കന്‍ യൂറോപ്പിലുമാണ് കിയാര ആഞ്ഞടിച്ചത്. മണിക്കൂറില്‍ 129 കിലോമീറ്ററില്‍ വീശുന്ന കാറ്റ് കനത്ത നാശമാണ് ഈ പ്രദേശങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios