കിന്‍സ്ഹാസ: എബോള വൈറസിന്റെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചതിന് പിന്നാലെ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോംഗോയുടെ കിഴക്കൻ നഗരമായ ഗോമയിലാണ് കഴിഞ്ഞ ദിവസം എബോള വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. തുടർച്ചയായി എബോള ഭീഷണി ഉള്ള രാജ്യമാണ് കോംഗോ. 

കഴിഞ്ഞ ഒരു വർഷത്തിനിടെ കോംഗോയിൽ 1500-ലധികം പേർ എബോള ബാധിച്ച് മരിച്ചുവെന്നാണ് കണക്ക്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായിരുന്നെങ്കിലും കഴിഞ്ഞ ദിവസം രാജ്യത്ത് വീണ്ടും എബോള സ്ഥിരീകരിക്കുകയായിരുന്നു. റുവാൻഡ,സൗത്ത് സുഡാൻ,ഉഗാണ്ട തുടങ്ങിയ അയൽരാജ്യങ്ങളിലും ജാഗ്രതനിർദ്ദേശം നൽകിയിട്ടുണ്ട്.