ലൈംഗിക പീഡനക്കേസെന്ന സംശയത്തിലെ ആശുപത്രിയിൽ നിന്നുള്ള വിടുതൽ രേഖയാണെന്ന പേരിലാണ് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത്
ഇസ്ലാമബാദ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ വച്ച് ലൈംഗിക പീഡനത്തിനിരയായതായി വ്യാജ പ്രചാരണം. റാവൽ പിണ്ടിയിലെ പാക് സൈനിക ആശുപത്രിയുടെ പേരിലെന്ന രീതിയിലുള്ള രോഗിയുടെ വിവരങ്ങൾ അടങ്ങിയ രേഖകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. റാവൽ പിണ്ടിയിലെ ജനറൽ ഹെഡ്ക്വാട്ടേഴ്സിലേക്ക് നൽകിയ രേഖയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നാണ് വ്യാജ പ്രചാരണം അവകാശപ്പെടുന്നത്. ലൈംഗിക പീഡനക്കേസെന്ന സംശയത്തിലെ ആശുപത്രിയിൽ നിന്നുള്ള വിടുതൽ രേഖയാണെന്ന പേരിലാണ് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത്.
ഇമ്രാൻ അഹമ്മദ് ഖാൻ നിയാസി എന്നാണ് രേഖകളിലെ പേര്. ലൈംഗികാവയവത്തിൽ പരിക്കുകൾ അടക്കം ഏറ്റതായാണ് പ്രചാരണം അവകാശപ്പെടുന്നത്. സ്വകാര്യഭാഗങ്ങളിലേറ്റ പരിക്കുകളിൽ കാര്യമായ കുറവുകൾ ഉള്ളതായും രക്തസ്രാവം അടക്കമുള്ളവ നിയന്ത്രണ വിധേയമായുമാണ് മെഡിക്കൽ രേഖ അവകാശപ്പെടുന്നത്. എന്നാൽ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വച്ച് നടത്തിയ ശരീര പരിശോധനയുടെ അടിസ്ഥാനത്തിൽ ഇമ്രാൻ ഖാന് പീഡനമേറ്റിട്ടില്ലെന്നാണ് പുറത്ത് വരുന്നത്.


