സുഡോക്കു എന്നാൽ ഒറ്റ അക്കം എന്നാണർത്ഥം. ജപ്പാനിലെ ആധ്യത്തെ പസിൽ മാഗസീനായ നിക്കോളിയിലൂടെ, സുഡോക്കു ജനഹൃദയത്തിൽ ചേക്കേറി. വൈകാതെ മറ്റു പ്രസിദ്ധീകരണങ്ങളും ഏറ്റെടുത്തു. 

ജപ്പാന്‍: സുഡോകുവിന്‍റെ ഗോഡ്ഫാദര്‍ മാകി കാജി അന്തരിച്ചു. 69 വയസ്സായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. നിക്കോളി മാഗസിനിലൂടെ സുഡോക്കുവിനെ ജനകീയമാക്കിയ പസിൽ മാനായിരുന്നു മാകി കാജി.

സ്മാർട്ട് ഫോണും ഇലക്ട്രോണിക് ഗെയിമുകളും വരുന്നതിന് മുമ്പുള്ള തലമുറയുടെ കളിമുറ്റമായിരുന്നു സുഡോക്കു കളങ്ങൾ. സുഡോക്കു കളങ്ങളുമായത്തുന്ന ദിന പത്രങ്ങൾക്കും വാരികകൾക്കുമായി കാത്തിരുന്ന ബാല്യവും യൗവനവും ഇന്നും പലർക്കും നിറമുള്ള ഓർമകളായിരിക്കും. ലംബമായും തിരശ്ചീനമായും നിറഞ്ഞ 81 ചതുരങ്ങളിൽ 1 മുതൽ 9 വരെയുള്ള അക്കങ്ങൾ നിരത്തിയുള്ള പ്രശ്നോത്തരി. നേരെയും കുത്തനേയുമായുള്ള കളങ്ങളിൽ അക്കങ്ങൾ ആവർത്തിക്കരുത്. സുഡോക്കു എന്ന് പേരിട്ട്, ഈ കളിരീതിയെ ജനകീയമാക്കി, അതാണ് മാകി കാജിയുടെ സംഭാവന. സുഡോക്കു എന്നാൽ ഒറ്റ അക്കം എന്നാണർത്ഥം.

ജപ്പാനിലെ ആധ്യത്തെ പസിൽ മാഗസീനായ നിക്കോളിയിലൂടെ, സുഡോക്കു ജനഹൃദയത്തിൽ ചേക്കേറി. വൈകാതെ മറ്റു പ്രസിദ്ധീകരണങ്ങളും ഏറ്റെടുത്തു. ഡിജിറ്റൽ യുഗത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്കും സുഡോക്കു ഭാഗ്യ പരീക്ഷണം നടത്തി. എന്നാൽ പഴ സ്വീകാര്യത കിട്ടിയില്ല. കഴിഞ്ഞ മാസം വരെ നിക്കോളിയുടെ മേധാവിയായിരുന്നു കാനി. അനാരോഗ്യം വിനയായതോടെ മാറി നിന്നു. 

മരണ വാർത്ത സ്ഥിരീകരിച്ച് നിക്കോളി വെബ് സൈറ്റിൽ കുറിച്ചതിങ്ങിനെ:'സുഡോക്കുവിന്റെ ഗോഡ്ഫാദർ എന്നറിയപ്പെടുന്ന മാകിയെ ലോകമെമ്പാടുമുള്ള പസിൽ പ്രേമികൾ ആരാധിച്ചിരുന്നു. നിങ്ങൾക്കെല്ലാവർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു'

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona