സാമ്പത്തിക രം​ഗത്തെ ചോദ്യങ്ങളെക്കുറിച്ച് പറഞ്ഞാണ് സംവാദം തുടങ്ങിയത്. 

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിലെ കമല ഹാരിസ്- ഡൊണാൾഡ് ട്രംപ് ആദ്യസംവാദം അവസാനിച്ചു. ട്രംപിന്റെ നയങ്ങൾ അമേരിക്കയെ തകർത്തുവെന്ന് കമല വിമർശിച്ചു. അതേ സമയം ഇസ്രയേൽ പലസ്തീൻ യുദ്ധം പരാമർശിച്ചാണ് ട്രംപ് സംസാരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒന്നരമണിക്കൂർ നീണ്ട ശക്തമായ സംവാദത്തിൽ ട്രംപ് ബൈഡനെക്കുറിച്ച് പരാമർശിച്ചപ്പോൾ അമേരിക്കൻ ജനതയെയും ട്രംപിനെയും കമല നിരന്തരം ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു ഞാൻ ജോ ബൈഡനല്ല, ഞാൻ കമല ഹാരിസാണ് എന്ന്. അമേരിക്കക്ക് ആവശ്യമുള്ള പുതുനേതൃത്വം, പുതിയ തലമുറയുടെ വക്താവാണ് താൻ എന്നായിരുന്നു കമലയുടെ വാക്കുകൾ. സാമ്പത്തിക രം​ഗത്തെ ചോദ്യങ്ങളെക്കുറിച്ച് പറഞ്ഞാണ് സംവാദം തുടങ്ങിയത്. ഞാന്‍ കമല ഹാരിസാണ് എന്ന് ട്രംപിന് ഹസ്തദാനം നല്‍കിയാണ് കമല സംസാരിച്ചു തുടങ്ങിയത്. 

ട്രംപിനെതിരായ ക്രിമിനൽ കുറ്റങ്ങളടക്കം കമല ഹാരിസ് ആയുധമാക്കി. അഭയാർത്ഥി പ്രശ്നമാണ് ട്രംപ് ശക്തമായി ഉന്നയിച്ചത്. ​ഗർഭഛിദ്ര നിയമങ്ങളിലും ശക്തമായ വാ​ഗ്വാദം നടന്നു. ഇന്ത്യൻ സമയം പുലർച്ചെ 6.30 ന് നടന്ന ട്രംപ് ഹാരിസ് ആദ്യസംവാദത്തിന് വേദിയായത് ഫിലാഡെൽഫിയയാണ്. എബിസി ന്യൂസായിരുന്നു ആതിഥേയർ. റിപ്പബ്ളിക്കൻ സ്ഥാനാർത്ഥിയായ ഡോണൾഡ് ട്രംപിനെ തോൽപ്പിക്കാനായാൽ കമലാ ഹാരിസിന് പിന്നെ തിരിഞ്ഞുനോക്കേണ്ടിവരില്ല. 

കമല - ട്രംപ് സംവാദം; കുടിയേറ്റ പ്രശ്‌നം ശക്തമായി ഉന്നയിച്ച് ട്രംപ്