Asianet News MalayalamAsianet News Malayalam

മാധ്യമവാർത്തകൾക്ക് പിന്നാലെ പെഗാസസ് നിരീക്ഷണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഫ്രാൻസ്

 സ്വകാര്യത ലംഘനമുണ്ടോയോ എന്നതടക്കമുള്ള പത്ത് വിഷയങ്ങളിലാണ് അന്വേഷണം നടക്കുക. 2019, 2020 കാലത്തായിരുന്നു മീഡിയപാർട്ടിലെ മാധ്യമ പ്രവർത്തകരെ നിരീക്ഷിച്ചത് എന്നാണ് ആരോപണം.

France declarers investigation in Pegasus controversy
Author
Paris, First Published Jul 20, 2021, 4:36 PM IST

പാരീസ്: പെഗാസസ് മാധ്യമ വെളിപ്പെടുത്തലുകളില്‍ ഫ്രാൻസില്‍ അന്വേഷണം പ്രഖ്യാപിച്ചു. വാ‍ർത്തപോര്‍ട്ടലായ മീഡിയപാര്‍ട്ടിന്‍റെയും രണ്ട് മാധ്യമപ്രവര്‍ത്തകരുടെയും പരാതിയിലാണ് പ്രോസിക്യൂഷന്‍  അന്വേഷണം പ്രഖ്യാപിച്ചത്. മൊറോക്കന്‍ രഹസ്യാന്വേഷണ  ഏജന്‍സി   മീഡിയപാര്‍ട്ടിലെ മാധ്യമപ്രവര്‍ത്തകരെ നിരീക്ഷിച്ചുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണിത്. സ്വകാര്യത ലംഘനമുണ്ടോയോ എന്നതടക്കമുള്ള പത്ത് വിഷയങ്ങളിലാണ് അന്വേഷണം നടക്കുക. 2019, 2020 കാലത്തായിരുന്നു മീഡിയപാർട്ടിലെ മാധ്യമ പ്രവർത്തകരെ നിരീക്ഷിച്ചത് എന്നാണ് ആരോപണം.

രണ്ട് മാധ്യമ പ്രവർത്തകരും മീഡിയ പാർട്ട് വാർത്ത പോർട്ടലും പരാതി നൽകിയെന്ന് ഫ്രാൻസിലെ പ്രോസിക്യൂട്ടറുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തിയെന്നത് അടിസ്ഥാനരഹിതമാണെന്നാണ് മൊറോക്കോയുടെ പ്രതികരണം. അന്വേഷണാത്മക റിപ്പോർട്ടുകൾക്ക് പ്രശസ്തമായ മീഡിയ പാർട്ട് റഫേൽ ഇടപാടുമായി ബന്ധപ്പെട്ട് വാർത്തകൾ നൽകി ശ്രദ്ധ നേടിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios