നെയ്‌റോബിക്ക് 315 കിലോമീറ്റര്‍ അകലെ മലാങ്കയിലെ തിരക്കേറിയ ഹൈവേയിലാണ് ശനിയാഴ്ച അപകടം നടന്നത്. 

നെയ്‌റോബി: പോട്രോള്‍ ടാങ്കര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ പൊട്ടിത്തെറിയില്‍ 13 പേര്‍ മരിച്ചു. ആഫ്രിക്കന്‍ രാജ്യമായ കെനിയയിലാണ് അപകടം. ടാങ്കറില്‍ നിന്ന് പുറത്തേക്കൊഴുകിയ ഇന്ധനം ശേഖരിക്കാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. 

നെയ്‌റോബിക്ക് 315 കിലോമീറ്റര്‍ അകലെ മലാങ്കയിലെ തിരക്കേറിയ ഹൈവേയിലാണ് ശനിയാഴ്ച അപകടം നടന്നത്. അപകടം നടന്നയുടനെ ഇന്ധനം ശേഖരിക്കാന്‍ ഓടിയെത്തി. ഈ സമയം ടാങ്കര്‍ പൊട്ടിത്തെറിച്ച് അഗ്നിഗോളമായി. 12 പേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലും മരിച്ചു. കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. 2009ലും പെട്രോള്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് കെനിയയില്‍ അപകടമുണ്ടായിരുന്നു. അന്ന് 120ഓളം പേര്‍ മരിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona