വാ​ഷിം​ഗ്ട​ണ്‍ ഡി​സി:  ജോര്‍ജ്ജ് ഫ്‌ലോയ്ഡിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട്   പ്രതിഷേധം കനത്തതോടെ ഞായറാഴ്ച യുഎസിലെ 40 നഗരങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ 15 സ്റ്റേറ്റുകളില്‍ സുരക്ഷാഭടന്മാരെ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ 2000 പൊലീസുകാരെക്കൂടി വിട്ടുനല്‍കുമെന്നും വൈറ്റ്ഹൗസ് അറിയിച്ചു. പ്രക്ഷോഭകര്‍ വൈറ്റ്ഹൗസിലെത്തിയാല്‍ വേട്ടപ്പട്ടികളെക്കൊണ്ടും ആയുധം കൊണ്ടും നേരിടുമെന്നും ട്രംപ് പറഞ്ഞത് വിവാദമായിരുന്നു.

ജോ​ർ​ജ് ഫ്ളോ​യ്ഡി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്നു​ള്ള പ്ര​ക്ഷോ​ഭം അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്നു. പ്ര​ക്ഷോ​ഭം അ​ഞ്ചാം ദി​വ​സ​ത്തി​ലെ​ത്തു​ന്പോ​ൾ 50ഓ​ളം ന​ഗ​ര​ങ്ങ​ളി​ലാ​ണ് ആ​ളു​ക​ൾ തെ​രു​വി​ലു​ള്ള​ത്. കോ​വി​ഡ് ഭീ​ഷ​ണി​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു​മ​പ്പു​റം വ​ൻ റാ​ലി​ക​ളും ന​ട​ത്ത​പ്പെ​ട്ടു. 

ജോ​ർ​ജ് ഫ്ളോ​യ്ഡി​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ നാ​ല് പോ​ലീ​സു​കാ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ക​ഴു​ത്തി​ൽ കാ​ൽ​മു​ട്ട് അ​മ​ർ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത് ദു​ർ​ബ​ല​മാ​യ കു​റ്റ​ങ്ങ​ളാ​ണെ​ന്ന് സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും ആ​രോ​പി​ക്കു​ന്നു. 

പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന പ​ല​യി​ട​ത്തും പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ഏ​റ്റു​മു​ട്ടി. സം​ഘ​ർ​ഷ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് 20ലേ​റെ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 40 ന​ഗ​ര​ങ്ങ​ളി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വാ​ഷിം​ഗ്ട​ണ്‍ ഡി​സി ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വൈ​റ്റ്ഹൗ​സി​ന് സ​മീ​പ​ത്തേ​ക്ക് പ്ര​തി​ഷേ​ധം എ​ത്തി​യ​തോ​ടെ​യാ​ണ് വാ​ഷിം​ഗ്ട​ണി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​ന്ത്യാ​ന​പൊ​ളി​സി​ലും ലോ​സ് ഏ​ഞ്ച​ൽ​സി​ലും ഷി​ക്കാ​ഗോ, അ​റ്റ്ലാ​ന്‍റ, ലൂ​യി​സ് വി​ല്ലെ, സാ​ൻ​ഫ്രാ​ൻ​സി​സ്കോ, ഡെ​ൻ​വ​ർ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലു​മെ​ല്ലാം ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി.

അതേസമയം ജോര്‍ജ്ജ് ഫ്‌ലോയ്ഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കുറച്ച് സമയത്തേക്ക് വൈറ്റ്ഹൗസിലെ ഭൂഗര്‍ഭ അറയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പ്രക്ഷോഭങ്ങള്‍ വൈറ്റ്ഹൗസിന് സമീപത്തെത്തിയതോടെയാണ് സുരക്ഷ മുന്‍ നിര്‍ത്തി ട്രംപിനെ ബങ്കറിലേക്ക് മാറ്റിയത്. 

വെള്ളിയാഴ്ച നൂറുകണക്കിന് പ്രക്ഷോഭകര്‍ വൈറ്റ്ഹൗസിന് മുന്നിലെത്തിയതോടെയാണ് ട്രംപിനെ മാറ്റിയത്. വെള്ളിയാഴ്ച രാത്രി പ്രക്ഷോഭകര്‍ വൈറ്റ്ഹൗസിന് മുന്നിലെത്തിയത് ട്രംപിനെയും സുരക്ഷാ സംഘത്തെയും അമ്പരപ്പിച്ചിരുന്നു. ഭാര്യ മലേനിയ ട്രംപ്, ബാരണ്‍ ട്രംപ് എന്നിവരെയും ട്രംപിനൊപ്പം അണ്ടര്‍ഗ്രൗണ്ടിലേക്ക് മാറ്റിയോ എന്നതില്‍ വ്യക്തതയില്ല. 

മെയ് 25ന് മിനിപോളിസില്‍ പൊലീസ് അതിക്രമത്തില്‍ അമേരിക്കന്‍-ആഫ്രിക്കന്‍ വംശജനായ ജോര്‍ജ്ജ് ഫ്‌ലോയിഡ് പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടതാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെടാന്‍ കാരണം.