Asianet News MalayalamAsianet News Malayalam

ജോ ബൈഡനെ അഭിനന്ദിച്ച് ജോര്‍ജ് ബുഷ്; ഫോണില്‍ വിളിച്ചെന്ന് വാര്‍ത്താക്കുറിപ്പ്

എഴുപത്തിയേഴുകാരനായ ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പു ജയിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും സമർഥനായ വൈസ് പ്രസിഡന്റ് എന്നാണ് ബറാക് ഒബാമ ഒരിക്കൽ ബൈഡനെ വിശേഷിപ്പിച്ചത്. 

George W Bush congratulated Joe Biden
Author
newyork, First Published Nov 8, 2020, 11:23 PM IST

വാഷിംഗ്‍ടണ്‍: അമേരിക്കയുടെ നാല്‍പ്പത്തിയാറാമത്തെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ അഭിനന്ദിച്ച് അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ജോര്‍ജ് ഡബ്ല്യു ബുഷ്. നിയുക്തി പ്രസിഡന്‍റിനെ ഫോണില്‍ വിളിച്ചെന്ന് വാര്‍ത്താക്കുറിപ്പ്. ടംപിന് മുമ്പ് പ്രസിഡന്‍റായ റിപ്പബ്ലിക്കന്‍ നേതാവാണ് ബുഷ്. 273 ഇലക്ടറല്‍ വോട്ടുമായിട്ടാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ജയിച്ചത്. 

എഴുപത്തിയേഴുകാരനായ ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പു ജയിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും സമർഥനായ വൈസ് പ്രസിഡന്റ് എന്നാണ് ബറാക് ഒബാമ ഒരിക്കൽ ബൈഡനെ വിശേഷിപ്പിച്ചത്. അമേരിക്കയുടെ പ്രതിസന്ധി കാലത്ത് രാജ്യത്തെ നയിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് ഇനി ബൈഡന് നിർ വഹിക്കാനുള്ളത്.

കാടിളക്കി പ്രചാരണം നടത്തിയിട്ടും ഡൊണാൾഡ് ട്രംപിൻ്റെ പരാജയത്തിന് വലിയ കാരണമായത് കൊവിഡ് വ്യാപനം തടയുന്നതിലുണ്ടായ വീഴ്ചകളാണ് എന്ന് വ്യാപക വിമർശനം ഉണ്ടായിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യമാണ് അമേരിക്ക. ഒട്ടേറെ പ്രചരണ വിഷയങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇത്തവണ അമേരിക്കൻ തെരഞ്ഞെടുപ്പിന്റെ ഗതി നിർണയിച്ചത് കോവിഡിനെ നേരിടുന്നതിൽ ട്രംപ് ഭരണകൂടത്തിന് ഉണ്ടായ പരാജയമാണ്.
 

Follow Us:
Download App:
  • android
  • ios