ബംഗ്ലാദേശിലെ രംഗ്പൂർ ജില്ലയിൽ ഒരു മുസ്ലീം യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ പ്രകോപനത്തിൽ ഹിന്ദുക്കളുടെ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നേരെ ആൾക്കൂട്ടം ആക്രമണം നടത്തി. അക്രമികൾ നിരവധി വീടുകൾക്ക് തീയിടുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
ധാക്ക: ബംഗ്ലാദേശിൽ ഹിന്ദുക്കളുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെ ആൾക്കൂട്ട ആക്രമണം. ബംഗ്ലാദേശിലെ രംഗ്പൂർ ജില്ലയിലാണ് വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നേരെ വ്യാപകമായ ആക്രമണം നടന്നത്. മുസ്ലീം യുവാവ് കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ പ്രകോപനമാണ് അക്രമത്തിൽ കലാശിച്ചത്. ശനിയാഴ്ച പുലർച്ചെയോടെയാണ് ആൾക്കൂട്ടം അക്രമം അഴിച്ചുവിട്ടത്.
ഒരു തർക്കത്തിനിടെയാണ് മുസ്ലീം യുവാവ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഈ സംഭവത്തിന് പിന്നിൽ ഹിന്ദുക്കളാണെന്നാരോപിച്ച് സംഘടിച്ച ആൾക്കൂട്ടമാണ് വീടുകൾക്കും കടകൾക്കും നേരെ കല്ലേറ് നടത്തുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തത്. നിരവധി വീടുകൾക്ക് തീയിട്ടതായും റിപ്പോർട്ടുകളുണ്ട്. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചു. അക്രമം പടരാതിരിക്കാൻ പ്രദേശത്ത് കനത്ത സുരക്ഷാ ഏർപ്പെടുത്തിയിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രാദേശിക ഭരണകൂടം ഉറപ്പുനൽകി.


