ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ഹിന്ദു പുരോഹിതന് നേരെ ആക്രമണം. 52 വയസ് പ്രായം തോന്നിക്കുന്നയാളാണ് പുരോഹിതനെ ആക്രമിച്ചത്. സ്വാമി ഹരീഷ് ചന്ദര്‍ പുരിയാണ് ആക്രമിക്കപ്പെട്ടത്. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിയോടെയാണ് സംഭവം. പുരോഹിതനെ അപായപ്പെടുത്താന്‍ മനപ്പൂര്‍വ്വമായി ശ്രമിച്ചതാകാമെന്ന് ക്ഷേത്രത്തില്‍ സ്ഥിരമായി ദര്‍ശനം നടത്തുന്ന ചിലര്‍ പറഞ്ഞു. 

ഗ്ലെന്‍ ഓക്സിലെ ശിവ്ശക്തി പീഡത്തിന് സമീപത്തുകൂടി നടക്കുകയായിരുന്നു സ്വാമി  ഹരീഷ് ചന്ദര്‍ പുരി. ഈ സമയം തന്‍റെ പുറകിലൂടെ വന്നയാള്‍ തന്നെ തുടര്‍ച്ചയായി മര്‍ദ്ദിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വാമിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. സ്വാമിയുടെ ശരീരത്തില്‍ മുറിവുകളും ചതവുകളുമേറ്റിട്ടുണ്ട്. മുഖത്തും മുറിവുകളേറ്റിട്ടുണ്ട്. ജൂലൈ 18നാണ് ആക്രമണമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.