Asianet News MalayalamAsianet News Malayalam

ഗ്രീസില്‍ കാട്ടുതീയില്‍ നൂറുകണക്കിന് വീടുകള്‍ കത്തി നശിച്ചു, ജനങ്ങളെ ഒഴിപ്പിച്ചു; തുര്‍‌ക്കിക്ക് ആശ്വാസമായി മഴ

ആതന്‍സില്‍ ശക്തമായ കാറ്റും ചൂടും ഉള്ളതിനാല്‍ കാട്ടു തീ പിടിച്ചു നിര്‍ത്താനായിട്ടില്ല. 15000 ല്‍ ഏറെ  അഗ്നിശമന സേനാംഗങ്ങൾ  15 ഓളം വിമാനങ്ങളുടെ സഹായത്തോടെയാണ് കാട്ടുതീയെ നേരിടുന്നത്. 

Hundreds Of Families Homeless As Greek Fires Rage
Author
Athens, First Published Aug 8, 2021, 5:31 PM IST

ആതന്‍സ്: കാട്ടുതീ പടര്‍ന്നുപിടിച്ച് ഗ്രീസില്‍ നൂറുകണക്കിന് വീടുകള്‍ കത്തി നശിച്ചു. ആയിരക്കണക്കിന് ആളുകളെ അഗ്നിശമന സേന പ്രദേശത്തു നിന്നും മാറ്റിപാര്‍പ്പിച്ചു. ഗ്രീസിന്‍റെ തലസ്ഥനമായ ആതന്‍സിന് വടക്കുള്ള പട്ടണങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്.  വിനോദ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആതന്‍സില്‍ ശക്തമായ കാറ്റും ചൂടും ഉള്ളതിനാല്‍ കാട്ടു തീ പിടിച്ചു നിര്‍ത്താനായിട്ടില്ല.

ജനവാസ കേന്ദ്രങ്ങളെ കാട്ടുതീ കൂടുതല്‍ ബാധിക്കാതിരിക്കാനായി അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ വലിയ തോതിലുള്ള രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്.  15000 ല്‍ ഏറെ  അഗ്നിശമന സേനാംഗങ്ങൾ  15 ഓളം വിമാനങ്ങളുടെ സഹായത്തോടെയാണ് കാട്ടുതീയെ നേരിടുന്നത്. യുകെ, ഫ്രാന്‍സ്, യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് അധിക അഗ്‌നിശമന സേനാംഗങ്ങളെയും വിമാനങ്ങളെയും രാജ്യത്തേക്ക് അയച്ചിട്ടുണ്ട്.

കാട്ടുതീ അണയ്ക്കുന്നതിന് അയല്‍ രാജ്യങ്ങളുടെ സഹായം ലഭിച്ചതായി  അഗ്നിശമന സേന അറിയിച്ചു. ഏഥൻസിന്റെ വടക്കുഭാഗത്തുള്ള പെഫ്കോഫൈറ്റോയിൽ വലിയ തോതിലുള്ള തീപിടുത്തമാണ് ഉണ്ടായത്. രാജ്യത്തെ വിവിധയിടങ്ങളില്‍ തീപിടുത്തം റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ആറ് മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വനാതിര്‍ത്തിയില്‍ നിന്നും തുര്‍ക്കിയിലേക്ക് തീ പടരുമെന്ന ആശങ്കയഉണ്ടായിരുന്നുവെങ്കിലും പ്രദേശത്ത് നത്ത മഴ പെയ്തതോടെ കാട്ടു തീ വ്യാപിക്കുന്നത് തടയാനായി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios