അബുദാബി ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി (ഐ എച്ച് സി), ഇന്ത്യൻ ധനകാര്യ സ്ഥാപനമായ സമ്മാൻ ക്യാപിറ്റലിൽ 100 കോടി ഡോളറിന്റെ നിക്ഷേപം പൂർത്തിയാക്കും. റിസർവ് ബാങ്കിന്റെ ഉൾപ്പെടെയുള്ള അനുമതികൾ ലഭിച്ചതോടെയാണ് ഈ ഏറ്റെടുക്കൽ യാഥാർഥ്യമാകുന്നത്. ഇത് ഇടപാട് ഇന്ത്യൻ വിപണിക്ക് വലിയ ആശ്വാസം നൽകുന്നതാണ്

അബുദാബി: ഓഹരി വിപണിയിൽ ഇന്ത്യയ്ക്ക് ആശ്വാസമായി, ഇന്ത്യയിലെ സുപ്രധാന ധനകാര്യ സ്ഥാപനത്തിന്റഎ നിക്ഷേപം പൂർത്തിയാക്കാൻ യു എ ഇ. ഇന്ത്യയിലെ അനുമതികൾ പൂർത്തിയായത്തോടെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ സമ്മാൻ ക്യാപിറ്റലിനെ യു എ ഇയുടെ ഇന്റർനാഷണൽ ഹോൾഡിങ് കമ്പനി ( ഐ എച്ച് സി ) ഏറ്റെടുക്കൽ പൂർത്തിയാക്കുന്നത്. നൂറുകോടി ഡോളർ അഥവാ 8850 കോടി രൂപയുടെ നിക്ഷേപം ഐ എച്ച് സി എന്ന ഭീമൻ കമ്പനി പൂർത്തിയാവുന്നത് പ്രതിസന്ധി കാലത്ത് ഇന്ത്യൻ വിപണിക്ക് ഉണർവ്വായി. അബുദാബി ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി ഇന്ത്യൻ ധനകാര്യ സ്ഥാപനമായ സമ്മാൻ ക്യാപിറ്റലിൽ 100 കോടി ഡോളറിന്റെ നിക്ഷേപം പൂർത്തിയാക്കുന്നത് റിസർവ് ബാങ്ക് ഉൾപ്പെടെയുള്ള നിയന്ത്രണ ഏജൻസികളുടെ അനുമതി ലഭിച്ചതിനെത്തുടർന്നാണ്. ഇതോടെ സമ്മാൻ ക്യാപിറ്റലിന്റെ വലിയൊരു പങ്ക് ഓഹരികളും ഐ എച്ച് സിക്ക് സ്വന്തമാകും. ഓഹരി വിപണിയിൽ കടുത്ത അസ്ഥിരത നിലനിൽക്കുന്ന സമയത്ത് ഇന്ത്യയിലെ ഒരു ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനത്തിലേക്ക് എത്തുന്ന ഈ വൻ നിക്ഷേപം വിപണിക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഈ ഇടപാടിലൂടെ സമ്മാൻ ക്യാപിറ്റലിന്റെ മൂലധന അടിത്തറ ശക്തമാകുകയും രാജ്യത്തെ വായ്പാ വിപണിയിൽ കൂടുതൽ സജീവമാകാൻ കമ്പനിക്ക് സാധിക്കുകയും ചെയ്യും.

Add Asianetnews as a Preferred SourcegooglePreferred

കുറഞ്ഞ പലിശയിൽ കൂടുതൽ വായ്പ

യു എ ഇയുടെ ഈ നിർണ്ണായക നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കുന്നതാണ്. സമ്മാൻ ക്യാപിറ്റലിനെ ഒരു വൈവിധ്യമാർന്ന എൻ ബി എഫ്‌ സി ആയി മാറ്റാനാണ് ഐ എച്ച് സി ലക്ഷ്യമിടുന്നത്. ഇതിലൂടെ സാധാരണക്കാർക്കും ചെറുകിട സംരംഭകർക്കും കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭ്യമാക്കാനും കമ്പനി പദ്ധതിയിടുന്നു. ആഗോള നിക്ഷേപകർക്ക് ഇന്ത്യൻ വിപണിയിലുള്ള വിശ്വാസം വർദ്ധിപ്പിക്കാൻ ഈ കരാർ സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.