അമേരിക്കയ്ക്കും ഇസ്രായേലിനും എതിരായ പോരാട്ടത്തിൽ പിന്നോട്ടില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഇസ്‌ഫഹാനിൽ നടന്ന സൈനിക നീക്കങ്ങളിൽ എഫ്-15, സി-130 എന്നിവയുൾപ്പെടെ നിരവധി അമേരിക്കൻ വിമാനങ്ങൾ തകർത്തതായി ഐആർജിസി അവകാശപ്പെട്ടു. 

മേരിക്കയ്ക്കും ഇസ്രായേലിനും എതിരെയുള്ള യുദ്ധത്തിൽ തങ്ങൾ പഴയപടിയാവില്ലെന്ന് പ്രഖ്യാപിച്ച് ഇറാൻ രംഗത്ത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സൈനിക നീക്കങ്ങളിൽ അമേരിക്കയ്ക്ക് കനത്ത നാശനഷ്ടങ്ങൾ വരുത്തിയതായും ഇറാൻ അവകാശപ്പെട്ടു. 

Add Asianetnews as a Preferred SourcegooglePreferred

ഇസ്‌ഫഹാനിൽ അമേരിക്കൻ പൈലറ്റിനെ രക്ഷിക്കാനുള്ള നീക്കത്തിനിടെ സി-130 ട്രാൻസ്‌പോർട്ട് വിമാനവും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഉൾപ്പെടെ നിരവധി വിമാനങ്ങൾ തകർത്തതായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അവകാശപ്പെട്ടു. ഇതിന് പുറമെ ഒരു എഫ്-15 ഇ സ്ട്രൈക്ക് ഈഗിൾ വിമാനവും എ-10 വാർത്ത്ഹോഗും തങ്ങൾ വീഴ്ത്തിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എംക്യു-9 റീപ്പർ ഡ്രോണുകൾ ഉൾപ്പെടെ 12-ഓളം വിവിധ വിമാനങ്ങൾ വെടിവെച്ചിട്ടു എന്നാണ് ഇറാന്റെ പക്ഷം. 

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണികൾക്ക് മുന്നിൽ തങ്ങൾ പിന്നോട്ടില്ലെന്നും, അധിനിവേശക്കാർക്ക് മറുപടി നൽകാൻ തങ്ങൾ സജ്ജമാണെന്നും ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സൊൽഫാഖരി വ്യക്തമാക്കി.

അതേസമയം, തകർന്ന എഫ്-15 വിമാനത്തിലെ ഒരു പൈലറ്റിനെ സാഹസികമായ ഓപറേഷനിലൂടെ രക്ഷപ്പെടുത്തിയതായി അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇറാന്റെ മറ്റ് അവകാശവാദങ്ങളെക്കുറിച്ച് പെന്റഗൺ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്.

ഹോർമുസിൽ പണം ഈടാക്കുന്നത് നിയമ വിധേയമാക്കാൻ ഇറാൻ

ഹോർമുസിൽ പണം ഈടാക്കുന്നത് നിയമ വിധേയമാക്കാൻ ഇറാൻ. യുദ്ധത്തിൽ നേരിട്ട നഷ്ടം ഇതിലൂടെ ഈടാക്കുമെന്നും അതുവരെ പണം ഈടാക്കുമെന്നും ഇറാൻ പ്രസിഡന്റിന്റെ വക്താവിനെ ഉദ്ധരിച്ച് ഇറാൻ മാധ്യമമായ തസ്‌നീം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഹോർമുസ് കടലിടുക്ക് തുറന്ന് കൊടുത്തില്ലെങ്കിൽ ഇറാൻ നരകതുല്യമായ അവസ്ഥ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ഇറാനെതിരെ അസഭ്യവർഷം നടത്തിക്കൊണ്ടാണ് ട്രംപ് പ്രസ്താവന നടത്തിയത്. ‘ഭ്രാന്തൻ തെണ്ടികളേ, ഫൾൾൾ കടലിടുക്ക് തുറക്കൂ, അല്ലെങ്കിൽ നിങ്ങൾ നരകത്തിൽ പോകേണ്ടി വരും. അല്ലാഹുവിന് സ്തുതി’- എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്.