ഹമാസ് തലവൻ മുഹമ്മദ് സിൻവറിനെ സൈനിക നീക്കത്തിലൂടെ വധിച്ചതായി ഇസ്രയേൽ

ടെൽ അവീവ്: ഗാസയിലെ ഹമാസ് തലവൻ മുഹമ്മദ് സിൻവറിനെ വധിച്ചതായി ഇസ്രയേൽ. ഇക്കാര്യം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് വ്യക്തമാക്കിയത്. നേരത്തെ ഇസ്രയേൽ വധിച്ച ഹമാസ് തലവൻ യഹിയ സിൻവറിന്റ സഹോദരനാണ് ഇപ്പോൾ കൊല്ലപ്പെട്ട മുഹമ്മദ് സിൻവർ. യഹിയ സിൻവറിന്റെ മരണത്തിന് ശേഷമാണ് മുഹമ്മദ് സിൻവർ ഹമാസ് തലപ്പത്ത് എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇസ്രയേൽ പാർലമെൻ്റിലാണ് മുഹമ്മദ് സിൻവറടക്കം കൊല്ലപ്പെട്ട ഹമാസ് നേതാക്കളുടെ പേരുകൾ നെതന്യാഹു പുറത്തുവിട്ടത്. ഒക്ടോബർ ഏഴ് ആക്രമണത്തിൻ്റെ മുഖ്യ ആസൂത്രകനായ യഹിയ സിൻവറിനെ മാസങ്ങളോളം നീണ്ട തെരച്ചിലിനൊടുവിലാണ് നേരത്തെ ഇസ്രയേൽ കൊലപ്പെടുത്തിയത്. പിന്നീടാണ് മുഹമ്മദ് സിൻവർ തലപ്പത്ത് എത്തിയത്. ഇസ്രയേൽ സേന ഗാസയിലെ ഖാൻ സിറ്റിയിൽ മെയ് 13 ന് നടത്തിയ ആക്രമണത്തിലാണ് മുഹമ്മദ് സിൻവറിനെ വധിച്ചതെന്നാണ് നെതന്യാഹു വ്യക്തമാക്കിയത്.