സാമൂഹ്യവും ധാര്‍മികവും മതപരവുമായ അടിസ്ഥാനത്തിലല്ല കേസുകള്‍ പരിഗണിയ്ക്കുന്നതെന്നും നിയമം മാത്രമാണ് മാനദണ്ഡമെന്നും ജഡ്ജി വ്യക്തമാക്കി
ഹോങ്കോങ്: വിവാഹത്തിന് മതം പ്രത്യേക നിര്‍വചനം നല്‍കേണ്ടെന്ന് ഹോങ്കോങ് കോടതി. വിവാഹത്തെ നിര്‍വചിക്കാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് നഗരത്തിലെ പ്രധാന ക്രിസ്ത്യന്‍ പള്ളിയായ കാത്തലിത് ഡയോസിസ് നല്‍കിയ ഹരജിയിലാണ് ഹോങ്കോങ് ഹൈക്കോടതി വിധി പറഞ്ഞത്.
പരാതിക്കാരുടെ ആവശ്യം കോടതി നിരാകരിച്ചു. സാമൂഹ്യവും ധാര്‍മികവും മതപരവുമായ അടിസ്ഥാനത്തിലല്ല കേസുകള്‍ പരിഗണിയ്ക്കുന്നതെന്നും നിയമം മാത്രമാണ് മാനദണ്ഡമെന്നും ജഡ്ജി വ്യക്തമാക്കി.
ഹോങ്കോങ്ങില്‍ സ്വവര്‍ഗ വിവാഹത്തിന് ശിക്ഷയില്ലെങ്കിലും നിയമപരമായ ദമ്പതികളായി അംഗീകരില്ല. ഈ നിയമത്തിനെതിരെ സ്വവര്‍ഗാനുരാഗിയായ വ്യക്തി നല്‍കിയ കേസ് മേയ് 28ന് പരിഗണിക്കാനിരിക്കെയാണ് ഇത്തരമൊരു വിധി പ്രസ്താവിച്ചത്. സ്വവര്‍ഗവിവാഹം നിരോധിച്ചത് മനുഷ്യാവകാശ ലംഘനവും സ്വകാര്യതയെ മാനിക്കാതിരിക്കലുമാണെന്ന് പരാതിക്കാര്‍ വ്യക്തമാക്കിയിരുന്നു. ഭിന്നലൈംഗിക വ്യക്തികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡോ മറ്റ് രേഖകളോ ഹോങ്കോങ്ങില്‍ അനുവദിക്കില്ല.
