ജോ ബൈഡനെ  ഗജിനിയെന്ന പരാമര്‍ശിച്ച് ബോളിവുഡ് നടി കങ്കണ റണൌട്ട്. അമേരിക്കന്‍ വൈല് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന്‍റെ നന്ദി പ്രസംഗം ട്വീറ്റ് ചെയ്തുകൊണ്ടാണ് കങ്കണയുടെ പരാമര്‍ശം. 

ഓരോ അഞ്ച് മിനിറ്റിലും ഡാറ്റ നശിക്കുന്ന ഗജിനി ബൈഡനേക്കുറിച്ച് അറിയില്ല, അവര്‍ അയാളില്‍ കുത്തി വച്ചിരിക്കുന്ന മരുന്നുകള്‍ ഒരു വര്‍ഷത്തിലധികം ഗുണം ചെയ്യില്ല. കമല ഹാരിസ് ആയിരിക്കും അമേരിക്കയെ നയിക്കുകയെന്നത് വ്യക്തമാണ്. ഒരു സ്ത്രീ ഉണരുമ്പോള്‍ ഒരുപാട് സ്ത്രീകള്‍ക്ക് വഴി തെളിയും. ഈ ചരിത്ര ദിവസത്തിന് ആശംസകള്‍ എന്നാണ് കങ്കണ റണൌട്ടിന്‍റെ ട്വീറ്റിലെ കുറിപ്പ്. 

അമേരിക്കയിലെ ആദ്യ വനിതാ വെസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന്‍റെ പ്രസംഗമും ട്വീറ്റിലുണ്ട്. 2008ല്‍ പുറത്തിറങ്ങിയ ആമിര്‍ഖാന്‍ ചിത്രം ഗജിനിയുമായാണ് ജോ ബൈഡനെ താരതമ്യം ചെയ്തിരിക്കുന്നത്. ഷോര്‍ട്ട് ടേം മെമ്മറി ലോസ് എന്ന തകരാറ് നേരിടുന്നയാളായാണ് ഈ ചിത്രത്തില്‍ ആമിര്‍ അഭിനയിച്ചത്.