കന്‍സാസ്: അമേരിക്കയിലെ കന്‍സാസില്‍ സിറ്റിബാറില്‍ നാലു പേരെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ജാവിയര്‍ അലാട്ടോര്‍ എന്ന യുവാവാണ് പിടിയിലായത്. ഇയാളുടെ കൂട്ടാളിയെ ഇനിയും പിടികൂടേണ്ടതുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. 

മിസോറിയിലെ കന്‍സാസില്‍ നടന്ന വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബാറില്‍ അതിക്രമിച്ച് കയറിയ ആക്രമി വെടിയുതിര്‍ക്കുകയായിരുന്നു.