ഖത്തർ എയർവേസ് ഉൾപ്പടെ സർവ്വീസുകൾ സാധാരണ നിലയിലായി. കുവൈത്ത് ഉൾപ്പടെ മറ്റ് ഗൾഫ് രാജ്യങ്ങളിലും വ്യോമപാതകൾ തുറന്നു.
ഖത്തർ സിറ്റി: ഖത്തറിലെ യുഎസ് സൈനിക താവളത്തിലേക്ക് ഇറാന്‍ ആക്രമണം നടത്തിയതോടെ താറുമാറായി വ്യോമഗതാഗതം. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുളള നിരവധി വിമാനങ്ങള്‍ റദ്ദാക്കി. ചില വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. എയര്‍ ഇന്ത്യ, ഖത്തര്‍ എയര്‍വേയ്സ്, ഇന്‍ഡിഗോ എന്നി കമ്പനികളാണ് സര്‍വീസ് നിര്‍ത്തിവെച്ചത്. ഇതോടെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നൂറുകണക്കിന് യാത്രക്കാര്‍ പ്രതിസന്ധിയിലായി.
ഇറാന്റെ ആക്രമണം നടന്ന് മണിക്കൂറുകൾക്കകം ഖത്തർ വ്യോമപാത തുറന്നതോടെ വ്യോമഗതാഗതം പുനരാരംഭിക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. കുവൈത്ത് ഉൾപ്പടെ മറ്റ് ഗൾഫ് രാജ്യങ്ങളിലും വ്യോമപാതകൾ തുറന്നു. ഖത്തർ എയർവേസ് ഉൾപ്പടെ സർവ്വീസുകൾ പുനരാരംഭിച്ചെങ്കിലും ചില വിമാനങ്ങള്‍ വഴി തിരിച്ച് വിടുകയും റദ്ദാക്കുകയും ചെയ്തു. കൊച്ചിയിൽ നിന്നും വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ മുടങ്ങി. എയർ ഇന്ത്യ അടക്കമുള്ള എയർലൈൻ കളുടെ 9 വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർ പലരും വലഞ്ഞു. കരിപ്പൂരിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള ഇന്ത്യൻ വിമാന കമ്പനികളുടെ എല്ലാ വിമാനങ്ങളും റദ്ദാക്കി. വിദേശ എയർലൈൻസ് വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നു
തിരുവനന്തപുരം-ദുബൈ എമിറേറ്റ്സ് വിമാനവും തിരുവനന്തപുരം-അബുദബി ഇത്തിഹാദും തിരുവനന്തപുരം-ഷാർജ എയർ അറേബ്യയും പതിവ് സർവീസ് നടത്തി. അതേസമയം, എയർ ഇന്ത്യ എക്സ്പ്രസിന്‍റെ മസ്കറ്റ്, ഷാർജ, അബുദാബി, ദമ്മാം, ദുബായ് സര്‍വീസുകള്‍, ഖത്തർ എയർവേയ്‌സിന്‍റെ ദോഹയിലേക്കുള്ള വിമാനം, കുവൈത്ത് എയർവേയ്‌സിന്‍റെ കുവൈറ്റിലേക്കുള്ള സര്‍വീസ്, ഇൻഡിഗോയുടെ ഷാർജയിലേക്കുള്ള വിമാനവും ഇന്ന് രാവിലെ റദ്ദാക്കി.
- AI 953- കൊച്ചി ദോഹ- 12.50 Am - റദ്ദാക്കി
- AI 933 കൊച്ചി - ദുബായ് 11.05 - റദ്ദാക്കി
- A1 934 ദുബായ് - കൊച്ചി 14.45 - റദ്ദാക്കി
- IX 954 - കുവൈറ്റ് - കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് 8.15 ന് പുറപ്പെടേണ്ട വിമാനം 9.55 ന് പുറപ്പെടും
- IX 441 - കൊച്ചി - മസ്ക്കറ്റ് 8.55 am - റദ്ദാക്കി
- IX 475 - കൊച്ചി - ദോഹ - 6.50 pm - റദ്ദാക്കി
- IX 461 - കൊച്ചി -കുവൈറ്റ് 9.55pm - റദ്ദാക്കി
- പുലർച്ചെ 12.30 നു പുറപ്പെടേണ്ടിയിരുന്ന കൊച്ചി റാസ് അൽഖൈമ ഇൻഡിഗോ വിമാനം റദ്ദാക്കി (6E1493)
ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ ഗൾഫ് രാജ്യങ്ങൾ വ്യോമാതിർത്തികൾ അടക്കുകയും എയർ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികൾ മിഡിൽഈസ്റ്റിലേക്കുള്ള സർവീസുകൾ താല്‍ക്കാലികമായി നിർത്തിയതും ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി കേരളത്തിലെ നിരവധി യാത്രക്കാരെയാണ് വലച്ചത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് പ്രഖ്യാപനം എന്നാണ് വിമാന കമ്പനികൾ അറിയിക്കുന്നത്. രാത്രിയും പുലർച്ചെയുമായി 8 വിമാനങ്ങളാണ് കൊച്ചിയിൽ നിന്ന് മിഡിൽ ഈസ്റ്റിലേക്കുള്ള സർവീസ് നിർത്തിവച്ചത്. രാത്രി 10 മണിക്ക് പുറപ്പെട്ട തിരുവനന്തപുരം - ബഹറിൻ ഗൾഫ് എയർ വിമാനം വിമാനത്താവളത്തിലേക്ക് തിരിച്ചു വിളിച്ചു. കൊച്ചിയിൽ നിന്നും ദോഹയിലേക്ക് 6.53 ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനവും വഴിതിരിച്ചു വിട്ടു. ഈ വിമാനം മസ്കറ്റിൽ ലാൻ്റിംഗ് നടത്തി.
ദോഹയിലേക്ക് രാത്രി 12.50 ന് പുറപ്പെടേണ്ട വിമാനവും 10.10 ന് പുറപ്പെടേണ്ട റിയാദ് വിമാനവും റദ്ദാക്കി. പുലർച്ചെ 2.53 ന് കൊച്ചിയിൽ എത്തേണ്ട ഖത്തർ എയർവേസ് വിമാനം എത്താൻ വൈകുമെന്നും വിവരം ലഭിച്ചു. കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് 10.15 ന് പോയ വിമാനം 45 മിനിറ്റിന് ശേഷം തിരിച്ചു വിളിച്ചു. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വിവിധ ഗൾഫ് നാടുകളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളെയും വ്യോമാതിർത്തികൾ അടച്ചത് ബാധിച്ചു. ഖത്തർ എയർവെയ്സിന്റെ ചൊവ്വഴ്ച പുലർച്ചെ രണ്ടരയ്ക്ക് കരിപ്പൂരിൽ എത്തി 3.35 ന് ദോഹയിലേക്കു മടങ്ങാനുള്ള വിമാനം റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസിന്റെ കോഴിക്കോട്ടുനിന്ന് വിവിധ ഗൾഫ് നാടുകളിലേക്കുള്ള വിമാനങ്ങളും റദ്ദാക്കി.



