ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പാലിന്‍റെ വിലയില്‍ വന്‍ വര്‍ധനവ്. മുഹറം ദിനത്തില്‍ പാക്കിസ്ഥാനിലെ കറാച്ചിയിലും സിന്ധ് പ്രവിശ്യയിലും പാലിന് ലിറ്ററിന് 140 രൂപ വരെയെത്തിയതായി പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇവിടെ പെട്രോളിന്‍റെ വില ലിറ്ററിന് 113 രൂപയും ഡീസലിന് 91 രൂപയുമാണ്.

പാക്കിസ്ഥാന്‍റെ മറ്റ് മേഖലകളില്‍ പാലിന്‍റെ വില 140 രൂപയിലും കൂടുതലാണ്. ആവശ്യക്കാര്‍ വര്‍ധിച്ചതോടെയാണ് പാലിന് വില ഉയര്‍ത്തേണ്ടി വന്നതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. പാക്കിസ്ഥാന്‍റെ സാമ്പത്തിക തകര്‍ച്ചയും വിലവര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.