പ്രധാനമന്ത്രി നരേന്ദ്ര മോദി കിർഗിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായും കൂടിക്കാഴ്ച നടത്തിയേക്കും. സെപ്റ്റംബറിൽ ഇന്ത്യയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായിട്ടായിരിക്കും ഈ ചർച്ചകൾ.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ കണ്ടേക്കും. കിർഗിസ്ഥാനിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടക്കാൻ സാധ്യത. സെപ്റ്റംബർ 12ന് ബ്രിക്സ് ഉച്ചകോടിക്കായി ഷി ജിൻപിങ് ഇന്ത്യയിൽ എത്തുന്നുണ്ട്. ഇതിന് മുന്നോടിയായി രണ്ട് രാജ്യങ്ങൾക്കും ഇടയിലെ വിഷയങ്ങൾ കിർഗിസ്ഥാനിൽ മോദിയും ഷിയും ചർച്ച ചെയ്യും. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെയും മോദി കാണുന്നുണ്ട്. പുടിനും ബ്രിക്സ് ഉച്ചകോടിക്ക് എത്തുമെന്ന് ഏതാണ്ട് ഉറപ്പായി.

മധ്യേഷ്യൻ സന്ദർശനം തുടരുന്ന പ്രധാനമന്ത്രി, ഇന്ന് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ താഷ്ക്കന്റിൽ എത്തിയ പ്രധാനമന്ത്രിക്ക് ഹൃദ്യമായ വരവേൽപ്പ് നൽകി. ഉസ്ബെക്കിസ്ഥാനുമായുള്ള ചർച്ചകൾക്ക് ശേഷം ഇന്ന് വൈകിട്ട് ഷാങ്ഹായി സഹകരണ ഉച്ചക്കോടിക്കായി കിർഗിസ്ഥാനിലേക്ക് തിരിക്കും. ഇന്നലെ വെക്കിട്ട് താഷ്കന്റിൽ എത്തിയ മോദിക്ക് വലിയ വരവേൽപ്പാണ് വിമാനത്താവളത്തിൽ നൽകിയത്. പ്രസിഡന്റ് വിമാനത്താവളത്തിൽ എത്തി മോദിയെ സ്വീകരിച്ചു. വൈകീട്ട് പ്രസിഡന്റ് മോദിക്ക് അത്താഴവിരുന്ന് നൽകി. ഇന്ന് ഉസ്ബെക്ക് യോഗ ഫെഡറേഷൻ സംഘടിപ്പിക്കുന്ന യോഗ പരിപാടിയിൽ മോദി പങ്കുചേരും. ഇതിന് ശേഷം പ്രസിയുമായി ഉഭയകക്ഷി ചർച്ചകൾ നടക്കും.